Tuesday, August 29, 2006

ആശ്രയ പദ്ധതി: അര്‍ഹാ‍രായവരെ ഒഴിവാക്കിയതായി പരാതി

കാളികാവ് പഞ്ചായത്തിലെ ആശ്രയ പദ്ധതിയിലൂടെ നടപ്പാക്കുന്ന ഭവനനിര്‍മ്മാണ പട്ടികയില്‍ നിന്നും
അര്‍ഹതപ്പെട്ടവരെ ഒഴിവക്കിയതായി പരാതി. ഇതിനെതിരെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പി. അയൂബിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കി.

പദ്ധതികളില്‍ ക്രമക്കേട്: ചോക്കാട് പഞ്ചായത്ത് സിപിഎം ഉപരോധിച്ചു.

ചോക്കാട് പഞ്ചായത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്
സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ മങ്കുണ്ട് പാര്‍ശ്വ ഭിത്തി നിര്‍മ്മാണം, കല്ലാമൂല പുഴ സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയ പദ്ധതികളിലും ഗിരിജന്‍ കോളനിയിലെ
ചെക്ക് ഡാം നിര്‍മ്മാണം എന്നിവയിലുണ്ടായ ക്രമക്കേടുകളിലും പ്രതിശേധിച്ചാണ് സമരമെന്ന് സിപിഎം
നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തിലെ കുടുംബശ്രീ, സിഡിഎസ് നിയമനങ്ങളിലും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായിട്ടാണ് നേതാക്കള്‍ പറയുന്നത്.

Monday, August 28, 2006

സി.ഡി.എസ് മുടങ്ങി ചോക്കാട് 44 ലക്ഷം രൂപ നഷ്ടം വരുമെന്ന് പ്രസിഡന്റ്

ചോക്കാട് പഞ്ചായത്തിലെ സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ മുടങ്ങിയതോടെ പഞ്ചായത്തിന്
44 ലക്ഷം നഷ്ടം വരുമെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നടപ്പ് വര്‍ഷം സി.ഡി.എസ് മുഖേന നടപ്പിലാക്കേണ്ട 40 ലക്ഷം രൂപയുടെ ആശ്രയ പദ്ധതിയും 4 ലക്ഷം രൂ‍പയുടെ ഭവന
ശ്രീ പദ്ധതിയും നടപ്പിലാക്കാന്‍ കഴിയാതെ വന്നിരിക്കയാണെന്ന് നിവേദനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ്
നടക്കേണ്ടദിവസം ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ വരണാധികാരി കൂടിയായ പഞ്ചായത്ത് സെക്രട്ടറിയെ
ബന്ധിയാക്കിയാണ് തെരഞ്ഞെടുപ്പ് മുടക്കിയത്.

Saturday, August 26, 2006

1) Longest English Word:

Praetertranssubstan tiationalistical ly has 37 letters.
2) Book Without Letter "e":
GADFY, written by Earnest Wright in 1939 is a 50,000+ word book, which doesn't contain asingle word with 'e' in it
3) Word without Vowel:
Rhythm
Sky
Fry
Cry
4) Human Brain:
Organ of body which has no sensation when cut.
5) Crocodile:
Only animal & reptile which sheds tear while eating.
6) No of Alphabets, which SOUND AS WORDS:
They are
** **B* Bee ***
**C* Sea***
**G** * Zee***
** I* Eye ***
** Q* Queue***
** R* Are ***
** S* Yes ***
**T* Tea* ****
** U* You ***
** Y* Why
Fascinating Animals, Birds, Trees:
1) SNAILS have 14175 teeth laid along 135 rows on their tongue.
2) A BUTTERFLY has 12,000 eyes.
3) DOLPHINS sleep with 1 eye open.
4) A BLUE WHALE can eat as much as 3 tones of food everyday, but at the same time can live without food for 6 months.
5) The EARTH has over 12,00,000 species of animals, 3,00,000 species of plants & 1,00,000 other species.
6) The fierce DINOSAUR was TYRANNOSAURS which has sixty long & sharpteeth, used to attack & eat other dinosaurs.
7) DEMETRIO was a mammal like REPTILE with a snail on its back. This acted as a radiator to cool the body of the animal.
8) CASSOWARY is one of the dangerous BIRD, that can kill a man or animal by tearing off with its dagger like claw.
9) The SWAN has over 25,000 feathers in its body.
10) OSTRICH eats pebbles to help digestion by grinding up the ingested food.
11) POLAR BEAR can look clumsy & slow but during chase on ice, can reach 25 miles / hr of speed.
12) KIWIS are the only birds, which hunt by sense of smell.
13) ELEPHANT teeth can weigh as much as 9 pounds.
14) OWL is the only bird, which can rotate its head to 270 degrees.
What are They :
1) If we say 'MUMMY', they come together & go apart when we say DADDY':
LIPS
2) What goes up & never comes down:
AGE
3) Patches over patches but no stitches:
CABBAGE
4) What is that we cannot see, but is always before you:
FUTURE
5) What goes up & down a hill, but never moves:
ROAD
6) You can never wet it:
SHADOW
7) What belongs to You, but used by your friends more often you do:
YOUR NAME
In 24 Hours Average Human:
1) HEART beats 1,03,689 times.
2) LUNGS respire 23,045 times.
3) BLOOD flows 16,80,000 miles.
4) NAILS grow 0.00007 inches
5) HAIR grows 0.01715 inches
6) Take 2.9 pounds WATER (including all liquids)
7) Take of 3.25 pounds FOOD.
8) Breathe 438 cubic feet AIR.
9) Lose 85.60, BODY TEMPERATURE.
10) Produce 1.43 pints SWEAT.
11) Speak 4,800 WORDS.
12) During SLEEP move 25.4 times

റോഡ് പ്രവര്‍ത്തിയില്‍ അപാകത കണ്ടെത്തി

കാളികാവ് ഗ്രാമപഞ്ചായത്തിലെ മുജാഹിദ്പള്ളി-കല്ലങ്കുന്ന് റോഡ് പ്രവര്‍ത്തിയില്‍ അപാകം നടന്നതായി വിജിലെന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 200 മീറ്റര്‍ കല്ല് പതിക്കാന്‍ 2005-06 വര്‍ഷത്തില്‍ 10,1000 രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് പ്രകാരം പണി നടന്നിട്ടില്ലെന്നാണ് വിജിലെന്‍സ് കണ്ടെത്തിയിട്ടുള്ളത്.

പ്ലൂട്ടോയെ തരം താഴ്ത്ല്‍ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു.

പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കിക്കൊണ്ട് അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്‍ കൈകൊണ്ട തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു. ലോകത്തെ ചില പ്രമുഖ ജ്യോതിശാസ്ത്രജ്ഞരാണ് ഇതിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഭൂരിപക്ഷം ശസ്ത്രജ്ഞരുടെ തീരുമാനമല്ല ഇപ്പോഴുണ്ടായതെന്നും തീരുമാനം ഒരു ചെറുന്യൂനപ്ക്ഷം ഹൈജാക്ക് ചെയ്യുകയയിരുന്നുവെന്നും അവര്‍ വാദിക്കുന്നു.

പ്ലൂട്ടോ ഗ്രഹമല്ലാതായി: സൌരയൂഥത്തില്‍ ഇനി എട്ട് ഗ്രഹങ്ങള്‍ മാത്രം

സൌരയൂഥത്തിന്റെ നവ ഗ്രഹ സങ്കല്പം ഇനിമുതല്‍ പഴങ്കഥ. സൌരയൂഥത്തില്‍ ഇനി എട്ട് ഗ്രഹങ്ങള്‍ മാത്രം. ഏറ്റവും ചെറിയ ഗ്രഹമായ പ്ലൂട്ടോയെ ഗ്രഹമായി ഇനി മുതല്‍ അംഗീകരിക്കാ‍നവില്ലെന്ന് ജ്യോതി ശാസ്ത്രജ്ഞന്മാര്‍ വിധിയെഴുതിയതോടെയാണ് ഗ്രഹങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ ചേര്‍ന്ന 2500 ജ്യോതിശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്റെ യോഗമാണ് ചരിത്ര പ്രധാനമായ തീരുമാനമെടുത്തത്. ഒരാഴ്ചയായി പ്ലൂട്ടോയെ ഗ്രഹമായി അംഗീകരിക്കുന്ന ചൂടേറിയ ചര്‍ച്ചയ്കൊടുവില്‍ വോട്ടെടുപ്പിലൂടെ തീരുമാനം വന്നത്. ഇതാദ്യമാണ് ഏതെല്ലാം ഗ്രഹമാണ് ഏതെല്ലാം ഗ്രഹമെല്ല എന്ന് ശാസ്തജ്ഞന്മാര്‍ നിര്‍വചിക്കുന്നത്. പുതിയ വിധിയെഴുത്തിലൂടെ ലോകമെമ്പാടുമുള്ള പുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ടി വരും. 2360 കിലോമീറ്റര്‍ മാത്രം വ്യാസമുള്ള പ്ലൂട്ടോ ഗ്രഹമല്ലെന്ന് വാനഗവേഷകരില്‍ നല്ലൊരുപങ്കും വാദിച്ചിരുന്നു. ഒരു ഹിമകുള്ളന്‍ എന്ന സ്ഥാനമേ പ്ലൂട്ടോയ്ക്ക് നല്‍കാവൂ എന്നായിരുന്നു ഇവരുടെ വാദം. പ്ലൂട്ടോയെ നിലനിര്‍ത്തിക്കൊണ്ട് കെയ്റണെയും, സിറസിനേയും, യൂ.ബി.313 എന്നിവയേയും ഗ്രഹങ്ങളായി അംഗീകരിക്കണമെന്ന നിര്‍ദേശവും യൂണിയന്‍ യോഗം തള്ളി.

Thursday, August 24, 2006

ഉല്‍ഘാടനം ചെയ്തു

പെടയന്താള്‍ ജി.എല്‍.പി സ്കൂളില്‍ എജ്യുസാറ്റിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ. യശോദയും വിദ്യാരംഗം കലാസാഹിത്യവേദി എ. ഉണ്ണികൃഷ്ണനും നിര്‍വഹിച്ചു. പരിപാടിയില്‍ എം. ഫസീല അദ്ധ്യക്ഷത വഹിച്ചു.

ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

നിലമ്പൂര്‍ റോട്ടറി ക്ലബ്ബും കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പും ചേര്‍ന്ന് ആഗസ്ത് 25 ന് പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് വിശ്വദര്‍ശന വായന ശാലയില്‍ സൌജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് നടത്തി.

പുരാതന ശവക്കല്ലറകള്‍ സംരക്ഷിക്കാന്‍ നടപടി ആരംഭിച്ചു.

പുരാതന ശവക്കല്ലറകള്‍ കണ്ടെത്തിയ നിലമ്പൂരിലെ പ്രദേശം അടിയന്തിര പ്രാധാന്യത്തോടെ സംരക്ഷിക്കാന്‍ പുരാവസ്തൂ ഗവേഷണകേന്ദ്രം തിരുമാനിച്ചു. പുരാവസ്തുവിന്റെയും വനം വകുപ്പിന്റെയും അനുമതി ലഭിക്കുന്നതനുസരിച്ചു ശവക്കല്ലറ കണ്ടെത്തിയ സ്ഥലം തേക്ക് മ്യൂസിയത്തില്‍ ആരംഭിക്കാന്‍ പോവുന്ന ജൈവ വൈവിധ്യ മേഖലയുടെ ഭാഗമായി സംരക്ഷിക്കാനാണ് ആലോചിക്കുന്നത്.

Wednesday, August 23, 2006

2300 വര്‍ഷം പഴക്കമുള്ള ശവക്കല്ലറകള്‍ നിലമ്പൂരില്‍ കണ്ടെത്തി

വെളിയന്തോടുള്ള കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രത്തിന് വനം വകുപ്പ് വിട്ട് കൊടുത്ത സ്ഥലത്താണ് ഒമ്പത് ശവക്കല്ലറകള്‍ കണ്ടെത്തിയത്. പുരാവസ്തു നടത്തിയ ഗവേഷണത്തിലാണ് ഇതിന്റെ പഴക്കം നിര്‍ണയിച്ചത് . ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ശവക്കല്ലറ കണ്ടെത്തുന്നത്. പ്രത്യേക കല്ലുകള്‍ വൃത്താകൃതിയില്‍ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്.

Tuesday, August 22, 2006

മാളിയേക്കല്‍ ഹെല്‍ത്ത് സെന്റര്‍ സംരക്ഷിക്കണം

ചേര്‍ ന്നൊലിക്കുന്ന ഹെല്‍ത്ത് സെന്റര്‍ നന്നാക്കാനാവശ്യന്പ്പെട്ട് പൌര സമിതി കൊടുത്ത പരാതി പഞ്ചായത്ത് അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കോട്ടപ്പുഴ-മാടമ്പം കോസ് വേക്ക് നബാര്‍ഡ് അനുമതിയായി

അമരമ്പലം, ചോക്കാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടപ്പുഴ-മാടമ്പം കോസ് വേ നിര്‍മ്മിക്കാന്‍ നബാര്‍ഡിന്റെ അനുമതിയായി. 1.35 കോടി രൂപയാണ് അനുബന്ധ റോഡും കോസ് വേയും നിര്‍മ്മിക്കാന്‍ ചെലവ് കണക്കാക്കുന്നത്. ഒന്നര കിലോ മീറ്റര്‍ റോഡിന് 58 ലക്ഷമാണ് നിര്‍മ്മാണ ചെലവ്. 40 മീറ്റര്‍ നീളത്തില്‍ കോട്ടപ്പുഴയില്‍ നിര്‍മ്മിക്കുന്ന കോസ് വേയ്ക്ക് 77 ലക്ഷവും ചെലവ് വരും. മൊത്തം നിര്‍മ്മാണ ചെലവിന്റെ 20% അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. പുതിയ കോസ് വേ വരുന്നതോടെ രണ്ടര കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മാടമ്പം, കൂരാട്, മഞ്ഞപ്പെട്ടി, പനമ്പൊയില്‍ ചുണ്ടക്കുന്ന് പ്രദേശത്തുള്ളവര്‍ക്ക് പൂക്കോട്ടും പാടത്ത് എത്താന്‍ സാധിക്കും. നിലവില്‍ 10 കി.മി സഞ്ചരിച്ചാണ് ഇവര്‍ ഇവിടെ എത്തുന്നത്. മൂച്ചിക്കല്‍ കടവിലാണ് കോസ് വേ നിര്‍മ്മിക്കുന്നത്.

Monday, August 21, 2006

ജ്യോതിര്‍ഗമയ കോണ്‍ഗ്രസ്സ് പരിപാടിയാക്കിയതായി ലീഗ്

ജ്യോതിര്‍ഗമയ വിദ്യഭ്യസ പദ്ധതി കോണ്‍ഗ്രസ്സ് പരിപാടിയാക്കിയതായി ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരിപാടിക്ക് വേണ്ടി നടത്തിയ പണപ്പിരിവിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പഠിതാക്കള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് ഗ്രാമോത്സവം സമാപിച്ചു.

നിലമ്പൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യസ പദ്ധതിയാ‍യ ജ്യോതിര്‍ഗമയയുടെ ഭാഗമായാണ് ഗ്രാമോത്സവം അരങ്ങേറിയത്. സമാപന സമ്മേളനം കവി പി.കെ ഗോപി ഉല്‍ഘാടനം ചെയ്തു. പാലൊളി മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു.

ബഷീര്‍ പുരസ്കാരം നിലമ്പൂര്‍ ആയിഷയ്ക്ക് സമ്മാനിച്ചു.

ഖത്തര്‍ മലയാളികളുടെ കലാസാംസ്കാരിക സംഘടനയായ പ്രവാസി ട്രസ്റ്റിന്റെ ബഷീര്‍ പുരസ്കാരം പ്രശസ്ത നാ‍ടക നടി നിലമ്പൂര്‍ ആയിഷയ്ക്ക് സമ്മാനിച്ചു.

പെടയന്താളില്‍ മഞ്ഞപ്പിത്തം പടരുന്നു: ഡോക്ടര്‍മാരുടെ സമരം ചികിത്സയെ ബാധിക്കുന്നു

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പെടയന്തള്‍ , പെരിങ്ങപ്പാറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. പെടയന്താള്‍ സ്കൂള്‍ പടിയിലെ കച്ചവടക്കാരനായിരുന്ന നെല്ലേങ്ങര അനൂപ്(22) കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം മൂര്‍ച്ചിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. ശമ്പള പരിഷ്കരണത്തില്‍ ഉള്‍പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലായത് മൂലം മഞ്ഞപ്പിത്തം പടരുന്ന പ്രദേശങ്ങളില്‍ ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ചോക്കാട് ആസ്പത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് പെടയന്താള്‍, പെരിങ്ങപ്പാറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നതായി കണ്ടെത്തിയത്. രോഗം ബാധിച്ചവര്‍ ആയുര്‍ വേധ ചികിത്സ തേടുന്നത് കൊണ്ടിരിക്കുന്നതിനാല്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. പെടയന്താളില്‍ അഞ്ച് പേര്‍ക്കും പെരിങ്ങപ്പാറയില്‍ ഒരാള്‍ക്കും രോഗമുള്ളതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ചോക്കാട്ടിലെ വേപ്പിന്‍ കുന്നില്‍ പടര്‍ന്നു പിടിച്ച മഞ്ഞ പ്പിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.
ആസ്പ്ത്രിക്കകത്തുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ബാക്കി പ്രവര്‍ത്തനമെല്ലാം ബഹിഷ്കരിച്ചിരിക്കുകയാണ്. പുറത്തുള്ള കുത്തിവെപ്പുകള്‍ പോലും മുടങ്ങിക്കിടക്കുകയാണ്. സമരം നീണ്ട് പോയിട്ടും അനുകൂല നിലപാടില്ലാത്തതിനെത്തുടര്‍ന്നാണ് അടിയന്തിര ഘട്ടങ്ങളില്‍ പോലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാതിരിക്കുന്നത്.
ചോക്കാട് മഞ്ഞപ്പിത്തം പടരുന്ന പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു.