Tuesday, March 31, 2009

ചോക്കാട്‌ സ്‌കൂള്‍ വാര്‍ഷികം

കാളികാവ്‌: ചോക്കാട്‌ ജി.എം.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന 
അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. ബുധനാഴ്‌ച നടക്കുന്ന പൂര്‍വാധ്യാപക- വിദ്യാര്‍ഥി സംഗമം നിലമ്പൂര്‍ ആയിഷ ഉദ്‌ഘാടനംചെയ്യും. വാര്‍ഷികാഘോഷ പരിപാടികള്‍ വ്യാഴാഴ്‌ച പി.വി. അബ്ദുല്‍വഹാബ്‌ എം.പി ഉദ്‌ഘാടനംചെയ്യും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌. വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ഇ.പി. കുര്യാക്കോസ്‌, കെ.കെ. ലീലാകുമാരി എന്നിവര്‍ക്കാണ്‌ യാത്രയയപ്പ്‌ നല്‍കുന്നത്‌. 

Monday, March 30, 2009

അമരമ്പലത്തുനിന്നും തേക്കുമരം മുറിച്ചുകടത്തി

പൂക്കോട്ടുംപാടം: ഓള്‍ഡ്‌ അമരമ്പലം സംരക്ഷിത വനത്തില്‍ നിന്ന്‌ അന്‍പതു വര്‍ഷത്തിലധികം പഴക്കമുള്ള തേക്കുമരം മുറിച്ചു കടത്തി. കരുവാരക്കുണ്ട്‌ ഫോറസ്റ്റ്‌ സ്റ്റേഷന്‍ പരിധിയിലുള്‍പ്പെടുന്ന കാളികാവ്‌ റേഞ്ചിലെ സെന്‍ട്രല്‍ ബിറ്റില്‍നിന്നുമാണ്‌ ശനിയാഴ്‌ച രാത്രിയോടെ മരം മുറിച്ചത്‌. 

കുതിരപ്പുഴയില്‍നിന്നും കഷ്ടിച്ച്‌ അന്‍പതുമീറ്റര്‍ മാത്രം അകലെയുള്ള മരം പുഴയിലൂടെ മറുകരയിലുള്ള കാട്ടിക്കുണ്ടിലൂടെ കടത്തുകയായിരുന്നുവെന്ന്‌ കരുതുന്നു.

സ്വര്‍ണമെന്ന്‌ തെറ്റിദ്ധരിച്ച്‌ ദേവാലയത്തില്‍ നിന്നുംമോഷ്ടിച്ച വസ്‌തുക്കള്‍ പുഴയില്‍ ഉപേക്ഷിച്ചനിലയില്‍

പൂക്കോട്ടുംപാടം: സ്വര്‍ണമെന്ന്‌ തെറ്റിദ്ധരിച്ച്‌ മോഷ്ടിച്ച വസ്‌തുക്കള്‍ പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം പായമ്പാടം മൂച്ചിക്കല്‍ കടവിനുസമീപം കോട്ടപ്പുഴയിലാണ്‌ ദേവാലയത്തില്‍നിന്നും മോഷ്ടിച്ച വസ്‌തുക്കള്‍ കണ്ടെത്തിയത്‌. ആരാധനയ്‌ക്കുപയോഗിക്കുന്ന നാലുസെറ്റ്‌ കാസയും പിലാസയും കുര്‍ബാന സൂക്ഷിക്കുന്ന അരളിക്ക, ധൂപക്കുറ്റി, തൂക്കുവിളക്കുകള്‍, മെഴുകുതിരിക്കാല്‍, കുരിശ്‌, വീഞ്ഞ്‌ എന്നിവയാണ്‌ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്‌. ഓടും പിച്ചളയും കൊണ്ട്‌ നിര്‍മിച്ച പാത്രങ്ങളില്‍ സ്വര്‍ണം പൂശിയതുകണ്ട്‌ തെറ്റിദ്ധരിച്ചാണ്‌ മോഷണമെന്ന്‌ കരുതുന്നു. 

ഞായറാഴ്‌ച രാവിലെ എട്ടുമണിയോടെ കുളിക്കാനെത്തിയ പരിസരവാസികളാണ്‌ സംഭവം പോലീസിലറിയിച്ചത്‌. കാളികാവ്‌ എസ്‌.ഐ കെ.സി.ബാബു, എ.എസ്‌.ഐ കെ.ഗോവിന്ദന്‍, കെ.അച്യുതന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമികപരിശോധന നടത്തി. 

ശനിയാഴ്‌ച രാത്രി ചുള്ളിയോട്‌ സെന്റ്‌മേരീസ്‌ ദേവാലയത്തില്‍നിന്നും മോഷ്ടിച്ച വസ്‌തുക്കളില്‍ കുരിശും തൂക്കുവിളക്കും നശിപ്പിച്ചനിലയിലാണുള്ളത്‌. കുരിശടിയും ഭണ്ഡാരവും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു. മാര്‍ച്ച്‌ എട്ടിന്‌ ചോക്കാട്‌ സെന്റ്‌തോമസ്‌ മാര്‍ത്തോമാ ദേവാലയത്തിലും ഇതേരീതിയില്‍ മോഷണം നടന്നിരുന്നു. ആരാധനാലയങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്‌

Saturday, March 28, 2009

Procession

 ˆ¡ø¢ˆ¡ó®: ѬŠ®õ›¢¥ò ¥¥±°¤óù®ö® 𨛢ð¥üú ¿Ÿ¢Ä©‰«·¢ý ˆ¡ø¢ˆ¡ó¢ý ›Ð·¢ð Ä»öª÷¡û™ ¤‹¡õ𡱻 ±ô¤ÚðÄ¡ð¢. ²ñ¢²¡Ð¢ð©¥Ð ƒ™®‹¡Ð›¬ ¥ˆ.ö¢. Ý¡Ý© ›¢ûó÷¢Á©. Ä»ö¬‹Ð›¡ ±²»¢›¢š¢ˆþ, ó«¡²¡ñ¢ˆþ, ˆò¡ ^ˆ¡ð¢ˆ ñ¬Š¥· 󫈮»¢»§¹þ …É¢óû ú¡ò¢ð¢ý Å⛢ñÉ©. ѬŠ®õ›¢ ›ÐÉ ¥²¡»©ö¤½ø›·¢ý ¥¥±°¤óù®ö® 𨛢ðü ñ¼¡š¢ˆ¡ñ¢ …¬.ö©›¢ý ñ¡Ñ® Åš«¼»ó÷¢Á©. ˆ¡ø¢ˆ¡ó® ²Õ¡ð·® ±²ö¢°üú® …¬. ÅÝ®™©ý ÄÑ£™® ö¤½ø›¬ ƒ™®‹¡Ð›¬ ¥Þð®»©. Ñ¢òë¡ ²Õ¡ð·¬Š¬ ²¢. ‰¡ò¢™® ¥¥±°óûÄ¡û´©¾ ‚üõ©úüö® ó¢»ñì ¥Þð®»©. ó¡û°®¥ÄØû ²¢. ƒ½û, Š¡ðˆü ÷¬ö‰¡ü, º¡™û ¥öÝ¡ö®×«ü ‚ø©ñ©·¢, ºñ£™® ú÷®Ä¡›¢, …¬.Т. ö©š£õ®, ¥ˆ.…¬. ›Ñ£Ý®, ¤°¡. ò·£º® ²Ð¢ð·®, ó¢.²¢. ›¡öû, ö¢.²¢. Åú©Ä©‰ü »©Ð¹¢ðóû ö¬ö¡ñ¢Á©. ¥ˆ. ƒÃ墈¦õ®Ãü ö§¡Š»ó©¬ ‚.²¢. ƒÃå¢Ä¡ü ›³¢ð©¬ ²úÈ©.

തിരഞ്ഞെടുപ്പ്‌ പ്രചാരണബോര്‍ഡുകള്‍ നീക്കംചെയ്‌തു

കാളികാവ്‌: പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും നീക്കംചെയ്‌തുതുടങ്ങി. പൊതുസ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കരുതെന്ന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ്‌ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കംചെയ്യുന്നത്‌. ജില്ലയില്‍ പ്രത്യേകം നിയമിതരായ തിരഞ്ഞെടുപ്പ്‌ നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ്‌ നടപടി ആരംഭിച്ചിട്ടുള്ളത്‌. 

കാളികാവ്‌, ചോക്കാട്‌. ഉദിരംപൊയില്‍, അഞ്ചച്ചവിടി ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ബാനറുകളും കാളികാവ്‌ എസ്‌.ഐയുടെ നേതൃത്വത്തിലാണ്‌ നീക്കംചെയ്‌തത്‌. വൈദ്യുതിക്കാലുകളിലെ പോസ്റ്ററുകളും ചുമരെഴുത്തുകളും ഉള്‍പ്പെടെ നീക്കംചെയ്യുന്നുണ്ട്‌. പ്രചാരണബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നതും പോലീസിന്റെ നേതൃത്വത്തില്‍ നീക്കചെയ്യുന്നതുമായ ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ്‌ നിരീക്ഷകര്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്‌. തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ്‌ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നത്‌. 

മേലെ കാളികാവില്‍ കുടിവെള്ളവിതരണം മുടങ്ങി

കാളികാവ്‌: മേലെ കാളികാവ്‌ പ്രദേശത്ത്‌ ആറുദിവസമായി കുടിവെള്ള വിതരണം മുടങ്ങി. 68 കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി. വൈദ്യുതി കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ജലനിധി പമ്പ്‌ഹൗസിലേക്കുള്ള വൈദ്യുതി വിഛേദിച്ചതിനെത്തുടര്‍ന്നാണ്‌ കുടിവെള്ള വിതരണം മുടങ്ങിയിട്ടുള്ളത്‌. കാരുണ്യ വികസനസമിതിക്കു കീഴിലെ പദ്ധതിയാണിത്‌. 

ദളിത്‌ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ധനരായ 68 കുടുംബങ്ങളാണ്‌ കാരുണ്യ ജലനിധിയുടെ ഗുണഭോക്താക്കള്‍. ചെറുകിട ജലസേചന പദ്ധതികളെ 'എ' ലെവല്‍ താരിഫ്‌ പട്ടികയില്‍പ്പെടുത്തി വിവിധ തരത്തില്‍ വൈദ്യുതിച്ചാര്‍ജ്‌ ചുമത്തുന്നതാണ്‌ ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നത്‌. മാസത്തില്‍ 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ താരിഫ്‌ മാറ്റലും സര്‍ചാര്‍ജ്‌ ഈടാക്കലും ഉള്‍പ്പെടെ ഭീമമായ വൈദ്യുതിബില്ല്‌ നല്‍കുന്നത്‌. 

മേലെ കാളികാവ്‌ കുടിവെള്ള പദ്ധതിക്ക്‌ വൈദ്യുതി കുടിശ്ശിക 9000 രൂപയോളമാണ്‌. രണ്ടുമാസംമുമ്പ്‌ കുടിശ്ശികയുടെ പേരില്‍ പദ്ധതിയുടെ വൈദ്യുതി വിഛേദിച്ചിരുന്നു. ഗുണഭോക്താക്കള്‍ക്കുപുറമെ നാട്ടുകാരില്‍നിന്നുകൂടി പിരിവെടുത്ത്‌ കുടിശ്ശിക തീര്‍ത്താണ്‌ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിരുന്നത്‌. കുടിവെള്ള വിതരണത്തിന്‌ സംവിധാനം ഒരുക്കണം എന്നാവശ്യപ്പെട്ട്‌ ഗുണഭോക്താക്കള്‍ കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. ശുദ്ധജലവിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന്‌ സമീപത്തെ സ്വകാര്യ റബര്‍തോട്ടത്തിലൂടെ ഒഴുകുന്ന ചോലയിലെ വെള്ളമാണ്‌ മേലെ കാളികാവിലെ കുടുംബങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്നത്‌. 

ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്‌ ജലവിഭവവകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മമ്പാടന്‍ അബ്ദുല്‍മജീദ്‌ പറഞ്ഞു. 200 യൂണിറ്റ്‌ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ താരിഫ്‌ നിശ്ചയിക്കുന്നതില്‍നിന്ന്‌ ചെറുകിട കുടിവള്ളെ പദ്ധതികളെ ഒഴിവാക്കിയാല്‍ മാത്രമെ പ്രശ്‌നം തീരുകയുള്ളൂ എന്നും പ്രസിഡന്റ്‌ പറഞ്ഞു.

Thursday, March 26, 2009

വേനല്‍ക്കാറ്റ്‌ അടയ്‌ക്കാക്കുണ്ടില്‍ മൂന്ന്‌ വീടുകള്‍ തകര്‍ന്നു; നാലുപേര്‍ക്ക്‌ പരിക്ക്‌

കാളികാവ്‌: കാളികാവ്‌ പഞ്ചായത്തിലെ അടയ്‌ക്കാക്കുണ്ട്‌ പട്ടാണിതരിശ്‌ കോളനിയില്‍ വേനല്‍ക്കാറ്റില്‍ മൂന്ന്‌ വീടുകള്‍ തകര്‍ന്ന്‌ ഗര്‍ഭിണി ഉള്‍പ്പെടെ നാലുപേര്‍ക്ക്‌ പരിക്കുപറ്റി. നെച്ചിനെച്ചി മുണ്ടിച്ചി, ചുള്ളിക്കുളവന്‍ രാമന്‍, ചെമ്പത്തി നീലി എന്നിവരുടെ വീടുകളാണ്‌ തകര്‍ന്നിട്ടുള്ളത്‌. ചുള്ളിക്കുളവന്‍ രാമന്റെ വീട്ടിലുണ്ടായിരുന്ന മകന്‍ സുബ്രഹ്മണ്യന്‍, മകന്റെ ഭാര്യയും ഗര്‍ഭിണിയുമായ സജീഷ, മകള്‍ രജിത, നെച്ചിനെച്ചി മുണ്ടിച്ചി എന്നിവര്‍ക്കാണ്‌ വീടിന്റെ മേല്‍ക്കൂര പൊട്ടിവീണ്‌ പരിക്കേറ്റത്‌. ഇവരെ കാളികാവ്‌ സര്‍ക്കാര്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്‌ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ്‌ മലയോരഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചത്‌. പുല്ലങ്കോട്‌ റബ്ബര്‍ എസ്റ്റേറ്റിലെ മരങ്ങള്‍ കടപുഴകിയും പൊട്ടിവീണുമാണ്‌ പട്ടാണി തരിശ്‌ കോളനിയിലെ വീടുകള്‍ തകര്‍ന്നത്‌. കോളനിയിലെ ആരാധനാലയമായ മരബാരി അമ്മന്‍കോവിലിന്റെ മേല്‍ക്കൂര മരങ്ങള്‍വീണ്‌ പൂര്‍ണമായും അടയ്‌ക്കാക്കുണ്ട്‌ ഹൈസ്‌കൂള്‍പടി കോളനിയിലെ മൂന്ന്‌ വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്‌. പുളിക്കല്‍ ഖദീജ, പടിക്കല്‍ ശങ്കരന്‍, ചെന്നയന്‍ സരോജിനി എന്നിവരുടെ വീടുകള്‍ക്കാണ്‌ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്‌. 

ശക്തമായ കാറ്റില്‍ മരങ്ങള്‍ പൊട്ടിവീഴുന്ന ശബ്ദംകേട്ട്‌ വീടുകളില്‍നിന്ന്‌ കോളനിക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മേല്‍ക്കൂരകള്‍ തകര്‍ന്ന്‌ ഓടും മരവും ദേഹത്തുവീണാണ്‌ നാലുപേര്‍ക്കും മുറിവേറ്റത്‌. ഒന്നിലേറെ മരങ്ങള്‍ പൊട്ടിവീണതിനെത്തുടര്‍ന്ന്‌ വീടകളുടെ മേല്‍ക്കൂരയും ചുമരും ഉള്‍പ്പെടെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്‌. എസ്റ്റേറ്റിലെ റബ്ബര്‍ മരങ്ങള്‍ വീണ്‌ തകര്‍ന്ന പട്ടാണിതരിശ്‌ കോളനിയിലെ വീടുകളുടെ പുനര്‍നിര്‍മാണത്തിനാവശ്യമായ നടപടി എടുക്കുമെന്ന്‌ സംഭവസ്ഥലം സന്ദര്‍ശിച്ച പുല്ലങ്കോട്‌ റബ്ബര്‍ എസ്റ്റേറ്റ്‌ ഡെപ്യൂട്ടി മാനേജര്‍ ദീപക്‌ പറഞ്ഞു.

പുല്ലങ്കോട്‌ എസ്റ്റേറ്റില്‍ 200 റബ്ബര്‍മരങ്ങള്‍ നശിച്ചു

കാളികാവ്‌: വേനല്‍മഴയിലും കാറ്റിലും മലയോരഗ്രാമങ്ങളിലെ റബ്ബര്‍തോട്ടം മേഖലയില്‍ വ്യാപകമായ കൃഷിനാശം. ചൊവ്വാഴ്‌ചയുണ്ടായ കാറ്റില്‍ മേഖലയിലെ വന്‍കിട തോട്ടങ്ങളിലും ചെറുകിട തോട്ടങ്ങളിലും കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്‌. പുല്ലങ്കോട്‌ റബ്ബര്‍ എസ്റ്റേറ്റില്‍ 200 റബ്ബര്‍മരങ്ങള്‍ കടപുഴകിയും പൊട്ടിയും നശിച്ചിട്ടുണ്ട്‌. കാളികാവ്‌, ചോക്കാട്‌, കരുവാരക്കുണ്ട്‌ പഞ്ചായത്തുകളിലാണ്‌ കൂടുതല്‍ കൃഷി നശിച്ചിട്ടുള്ളത്‌. 

പുല്ലങ്കോട്‌ എസ്റ്റേറ്റിലെ 52 ഡവിഷനിലെ 89, 90 പ്ലാന്‍േറഷന്‍ ഭാഗങ്ങളിലാണ്‌ റബ്ബര്‍മരങ്ങള്‍ കൂടുതല്‍ വീണിട്ടുള്ളത്‌. കരുവാരക്കുണ്ടിലെ കേരളഎസ്റ്റേറ്റിലും മരങ്ങള്‍ തകര്‍ന്നിട്ടുണ്ട്‌. 

പതിവിലും ഒരുമാസം നേരത്തെ ടാപ്പിങ്‌ ജോലി നിര്‍ത്തുകകൂടി ചെയ്‌തിരിക്കുന്നതിനാല്‍ തോട്ടംമേഖലയില്‍ വീണ മരങ്ങള്‍ നീക്കംചെയ്‌ത്‌ പുനര്‍കൃഷി നടത്താന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ ചെറുകിട തോട്ടം ഉടമകള്‍ പറയുന്നു. 
¢ð¡™®: öª™¢ …ðû¥¥òüö¢¥üú ¤ˆ¡ù¢¤´¡Ð® ƒþ¥¶¥Ð ‚«ð¢¤ò´©¾ ²©»¢ð öûó£ö©ˆþ ô›¢ð¡ù®Þ¤ð¡¥Ð ¿ñ¬Ÿ¢´©¬. ‚«ð¢¥ò »¢ñ¤´ú¢ð Ĩɮ ó¢Ä¡›·¡óø¹ø¢¤ò´® ²©»¢ð ‡Ø»® öûó£ö©ˆþ ˆ¨Ð¢ ð¡Ã® »©Ð¹©É¥»É® ‡ª¤™«¡Š¢ˆ ó¦·¹þ 󫈮»Ä¡´¢. ‚ª Ä¡ö¬ 28›® òˆ®¤›¡ó¢¤ò´©¬ 30›® Ý¡¬Šë¨û´©¬ 31›® ¤ˆ¡ù¢¤´¡¤¸´©¬ öûó£ö® »©Ð¹©¬. ‚»¢ý òˆ®¤›¡ó¢¤ò´® Ĩɩ¬ ¤ˆ¡ù¢¤´¡¤¸´® ›¡ò©¬ Ý¡Šë¨ñ¢¤ò´® ñÙ©¬ ó¢Ä¡›¹ø¡Ã® ¿ù®Þð¢ý ƒÙ¡ó©ˆ. ‚¤»¡¥Ð ‚«ð¢¥ò …¸® ¤ˆ±³¹ø¢¤ò´® öª™¢ …ðû¥¥òüö¢¥üú öûó£ö¡ó©¬.

…ðû ‚«´® ²©ú¥Ä öª™¢ð¢ý›¢É® ‚«ü »¡óø¹ø¢¤ò´® ¤›ñ¢¸® ²ú´¡ü Å›©Ä»¢ð©¾ öª™¢ …ðû¥¥òüö® 30‡¡ø¬ öûó£ö©ˆø¡Ã® ó¢ó¢š ‚«ü ›Šñ¹ø¢¤ò´® ›¢òó¢ý ›Ð·©É»®. ‚»¢ý Ĩ¥ÉÃå¬ Ä¡±»Ä¡Ã® ¤ˆñø·¢¤ò´©¾»®. ‚«𩬠öª™¢ð©¬ »½¢ò©¾ ö¢ó¢ý †ó¢¤ðõü ˆñ¡ú¢¥üú ÅТö®˜¡›·¢ý ‘öª™¢ð’ Åš¢ˆ¦»û ‚«ð¢ý ›Ð·¢ð ó¢²Ã¢ ó¢òð¢ñ©·ò¢¥üú ÅТö®˜¡›·¢ò¡Ã® ²©»¢ð öûó£ö©ˆ¥øÉ® ‡ª¤™«¡Š¢ˆ ú¢¤¶¡û¸¢ý ²úð©É©. ú¢ð¡™¢ý›¢É® ô›¢, ¥Þ¡á ™¢óö¹ø¢ò¡Ã® öª™¢ 𠤈¡ù¢¤´¤¸´® ²ú´©ˆ. ²©òû¥Á 3.10 ›® ˆ¢¬Š® ‰¡ò¢™® ó¢Ä¡·¡óø·¢ý ›¢É® ²©ú¥¶Ð©É …ö®.ó¢ 886 ±²¡¤™ô¢ˆ öÄð¬ 10.30‡¡¥Ð ˆñ¢¶¨ñ¢ò¢ú¹©¬. Ñ¢À^¤ˆ¡ù¢¤´¡Ð® öûó£ö©¬ ‚ª Ä¡ö¬ 31›® »©Ð¹©¬.Ñ¢Àð¢ý›¢É® ô›¢, ¥Þ¡á ™¢óö¹þ´® ²©ú¥Ä Ý©šü, ¥ó¾¢ ™¢óö¹ø¢ò©¬ ˆñ¢¶¨ñ¢¤ò´® öûó£ö® ƒÙ¡ð¢ñ¢´©¬. 

Ñ¢À, ú¢ð¡™® ›Šñ¹ø¢ý›¢É® öª™¢ð ˆñ¢¶¨û öûó£ö® ¿ñ¬Ÿ¢´©É¤»¡¥Ð ‚ª ¤Ä‰òð¢¥ò …ðû ‚«ð©¥Ð ˆ©·ˆ Åóö¡›¢´©¬. ›¢òó¢ý ‚з¡óø¹þ óù¢ öûó£ö® ›Ð·©É ó¢Ä¡›ˆØ›¢ˆþ´©¬ öª™¢ðð©¥Ð ˆñ¢¶¨û öûó£ö® ¼£ÃÄ¡ˆ©¬. ˆù¢È óûõ¬ Ñ›©óñ¢ð¢ý öª™¢ Ťúݫ𩬠‚«𩬠ó¢Ä¡› öûó£ö©ˆø©¥Ð …Ãå¬ ˆ¨¸©É»¢›® ƒŸðˆ¼¢ š¡ñÃð¢¥ò·¢ð¢ñ©¥ÉÆ¢ò©¬ …ðû ‚« Ä¡±»Ä¡Ã® ‚´¡òı»ð©¬ ‚ª ¿›©ˆ¨ò«¬ ƒ²¤ð¡Š¥¶Ð©·¢ð¢ñ©É»®. öª™¢ðð©¥Ð öûó£ö® ¿ñ¬Ÿ¢´©É¤»¡¥Ð ú¢ð¡™¢ý›¢É® ¤›ñ¢¸©¾ ¤ˆ¡ù¢¤´¡Ð® öûó£ö©ˆø©¥Ð …Ãå¬ ‡Ø»¡ˆ©¬. ›¢òó¢ý …ðû ‚« ¿ù®Þð¢ý ›Ð·©É †ù® öûó£ö©ˆø¡Ã® ú¢ð¡™¢ý›¢É® ˆñ¢¶¨ñ¢¤ò´©¾»®. 

Wednesday, March 25, 2009

ae¸pdw: skh³kv ^pSvt_mfnsâ \mSmb ae¸pd¯v sXcsªSp¸v Bthiw ^pSvt_mÄ {KuWvSnte¡pw ]ScpIbmWv. a¼mSv {^³Uvkv ¢_v ^pSvt_mÄ ssaXm\¯mWv Ifn XpS§pw aps¼ sXcsªSp¸v Bthihpambn aee¸pdw aWvUe¯nse {]apJ Øm\mÀYnIÄ thm«ptXSnsb¯nbXv. hb\mSv aWvUew bp.Un.F^v Øm\mÀYn sF.sF jm\hmkmWv BZyw tPgvknbnÃmsX If¯nend§n Ifn¡mcpsSbpw ImWnIfpsSbpw thm«ptXSnbXv. 

sI]nknkn sk{I«dn hn.hn {]Imiv, sI.kn Icowauehn XpS§nbhÀs¡m¸sa¯nbmbncp¶p Ifn¡f¯nse thm«`yÀY\. sXm«p]n¶mse FÂ.Un.F^v Øm\mÀYn AUz.Fw.dlva¯pÅbpw thm«ptXSn {KuWvSnend§n. kn.]n.Fw PnÃm I½än AwKw Sn.]n kpÂ^n¡den, a¼mSv tem¡Â sk{I«dn Fw.Sn Al½Zv F¶nhÀs¡m¸sa¯nbmbncp¶p dlva¯pÅbpsS thm«`yÀY\. Xnc¡pImcWw Ccp Øm\mÀYnIfpw Ifn ImWm³ \n¶nÃ

ഉപയോഗമില്ലാത്ത നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കി

കാളികാവ്‌: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കാളികാവ്‌ ചാപ്‌റ്ററിന്റെയും എസ്‌.ബി.ടി മേലാറ്റൂര്‍ ശാഖയുടെയും ആഭിമുഖ്യത്തില്‍ കാളികാവില്‍ നടത്തിയ പരിപാടിയില്‍ കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറ്റിക്കൊടുത്തു. പണത്തിന്റെ മൂല്യം നഷ്ടപ്പെടാതെ 1.25 ലക്ഷം രൂപയാണ്‌ ഇത്തരത്തില്‍ മാറ്റിക്കൊടുത്തത്‌. 

'
ക്ലീന്‍ യുവര്‍ കാഷ്‌ഡ്രോ' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മമ്പാടന്‍ അബ്ദുല്‍മജീദ്‌ ഉദ്‌ഘാടനംചെയ്‌തു. കാളികാവ്‌ ജേസീസ്‌ പ്രസിഡന്റ്‌ ഗോപീകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടോം ഐസക്‌, സോണ്‍ ഡയറക്ടര്‍ ശശികുമാര്‍, പ്രോഗ്രാം ഡയറക്ടര്‍ വിശ്വനാഥന്‍, നജീബ്‌, ജേസീസ്‌ അംഗങ്ങളായ ശരത്‌ചന്ദ്രന്‍, പ്രസാദ്‌കുമാര്‍, സുധീഷ്‌, സമീര്‍, ശ്രീനിവാസന്‍, മെഹബൂബ്‌, സുരേഷ്‌കുമാര്‍, ജലീല്‍, ഷൗക്കത്ത്‌ എന്നിവര്‍ പ്രസംഗിച്ചു