കാളികാവ്: കാളികാവ് പഞ്ചായത്തില്‍ പൂര്‍ണമായും ചോക്കാട് ഭാഗികമായും കുടിവെള്ളം വിതരണം ചെയ്യുന്ന കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തി. കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം ചോരാനിടയായതിനെത്തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനം താത്‌കാലികമായി നിര്‍ത്തിയിട്ടുള്ളത്. വെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത് ഗുണഭോക്താക്കള്‍ക്ക് ദുരിതമായിട്ടുണ്ട്.
കാളികാവ് പള്ളിക്കുളത്തിന് സമീപം രണ്ടിടത്താണ് ഞായറാഴ്‌ച പൈപ്പ് പൊട്ടിയിട്ടുള്ളത്. പൈപ്പ്‌പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴായി. പലയിടങ്ങളിലായി നേരത്തെ തന്നെ ചോര്‍ച്ച ഉണ്ടായിരുന്നെങ്കിലും ഗുണഭോക്താക്കളുടെ പ്രയാസം കണക്കിലെടുത്താണ് പദ്ധതി പ്രവര്‍ത്തിപ്പിച്ചിരുന്നത്. പൈപ്പ്‌പൊട്ടി ശക്തമായി വെള്ളം കുത്തി ഒഴുകാനിടയായതിനെത്തുടര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പൈപ്പ് മാറ്റി പുനഃസ്ഥാപിച്ചാല്‍ മാത്രമേ പദ്ധതിയില്‍ നിന്ന് കുടിവെള്ളം വിതരണം ചെയ്യാനാവുകയുള്ളൂ
Subscribe to:
Post Comments (Atom)
No comments:
Post a Comment