Saturday, November 25, 2006
ഫോണുകള്‍ തകരാറില്‍: മലയോര മേഖല ഒറ്റപ്പെട്ടു
ബി.എസ്.എന്‍.എല്‍ ടെലിഫോണും മൊബൈല്‍ ഫോണും പ്രവര്‍ത്തനരഹിതമായതോടെ പുറം ലോകവുമയുള്ള മലയോര മേഖലയുടെ ബന്ധം തടസപ്പെട്ടു. ഇവിടങ്ങളിലെ ഫോണുകള്‍ തകരാറിലായിട്ട് മൂന്ന് ദിവസം കഴിഞ്ഞു. കാളികാവ്, കരുവാരകുണ്ട്, എരുമമുണ്ട എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനമാണ് മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്നത്. കാളികാവ് കരുവാരകുണ്ട് ഭാഗങ്ങളില്‍ മൊബൈല്‍ ഫോണുകൂടി പ്രവര്‍ത്തിക്കാത്തതിനാല്‍ പുറം നാടുമായിട്ടുള്ള ബന്ധം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കയാണ്. ഹജ്ജ്, ശബരിമല സീസണായതിനാല്‍ യാത്രയുമായി ബന്ധപ്പെട്ട വിവരം പോലും ലഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment