Monday, November 27, 2006

നിലമ്പൂര്‍ മേഖലയില്‍ ആദിവസികള്‍ക്ക് ഭൂമിയില്ല

ആദിവസികളുടെ ക്ഷേമത്തിനയി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും നിലമ്പൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ആദിവസി കുടുംബങ്ങള്‍ സ്വന്തമായി ഭൂമിയില്ലാ‍തെ ദുരിതത്തില്‍ കഴിയുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണ, ആഢ്യന്‍പാറ, നിലമ്പൂരിലെ ജവഹര്‍ കോളനി, ചോക്കാട് പെടയന്താള്‍, മമ്പാട്ടുമൂല, ചുങ്കത്തറയിലെ പടിഞ്ഞാറ്റുമ്പാടം മുട്ടിക്കടവ്, ചീരക്കുഴി, വെള്ളമ്പാറ, പോത്തുക്കല്ലിലെ അപ്പങ്കാപ്പ്, ചളിക്കല്‍, എടക്കരയിലെ കാരക്കോട് മുക്കം, വഴിക്കടവിലെ പുഞ്ചക്കൊല്ലി, അളയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസി വിഭാഗമാണ് ഭുമിയില്ലാതെ കഷ്ടപ്പെടുന്നത്.
ഭൂമിറ്റില്ലാത്ത ഈ വിഭാഗക്കാര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ല. സംസ്ഥാനത്ത് വയനാട് ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദിവസികള്‍ വസിക്കുന്നത് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖലയിലാണ്. ചുങ്കത്തറ പഞ്ചായത്തില്‍ 85 കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ഭൂമിയില്ലാത്തത്.
ഇവര്‍ വിവിധ കോളനികളില്‍ അയല്‍ക്കാരോടെപ്പമാണ് കഴിയുന്നത്. ചിലര്‍ക്ക് ഐ.ടി.ഡി.പി ഫണ്ടുപയോഗിച്ച് നിര്‍മിച്ച് നല്‍കിയ വീടുകള്‍ പലതും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചു ഏതു നിമിഷവും തകരുന്ന അവസ്ഥയിലാണ്. ഓരോ വീട്ടിലും നാലോ അഞ്ചോ കുടുംബങ്ങളാണ് കഴിഞ്ഞ് വരുന്നത്. മരണം നടന്നാല്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതും ഇവരെ ബധിക്കുന്നു. ആദിവസി ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് പലപ്പോഴും ല്‍ഭിക്കുന്നില്ല

No comments: