Wednesday, November 29, 2006
ടാങ്ക് നിര്‍മ്മാണം പാതി വഴിയില്‍
ചോക്കാട് ഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പെടയന്താള്‍ ജി.എല്‍.പി സ്കൂളില്‍ സ്ഥാപിച്ച കുടിവെള്ള ടാങ്ക് നിര്‍മാണം പാതി വഴിയില്‍. പണി പൂര്‍ത്തിയാവാത്ത ടാങ്ക് സ്കൂളില്‍ നോക്കുകുത്തിയായി. ആറുമാസം മുമ്പാണ് ചോക്കാട് ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും കാല്‍ ലക്ഷത്തോളം രൂപചെലവില്‍ ഫെറോസിസ്റ്റ് ടാങ്ക് സ്ഥപിച്ചത്. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ സ്വയം സഹായ സംഘങ്ങള്‍ക്കായിരുന്നു നിര്‍മാണ ചുമതല എന്നാല്‍ വെള്ള ടാങ്ക് സ്ഥപിച്ചതല്ലാതെ മറ്റു പ്രവര്‍ത്തികളൊന്നും നടത്തിയില്ല. ബ്ലോക്ക് അധികാരികളോട് ഇക്കാര്യം പല പ്രാവശ്യം പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകര്‍ പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment