കാളികാവ്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കാളികാവ് ചാപ്‌റ്ററിന്റെയും എസ്.ബി.ടി മേലാറ്റൂര്‍ ശാഖയുടെയും ആഭിമുഖ്യത്തില്‍ കാളികാവില്‍ നടത്തിയ പരിപാടിയില്‍ കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറ്റിക്കൊടുത്തു. പണത്തിന്റെ മൂല്യം നഷ്ടപ്പെടാതെ 1.25 ലക്ഷം രൂപയാണ് ഇത്തരത്തില്‍ മാറ്റിക്കൊടുത്തത്.
'ക്ലീന്‍ യുവര്‍ കാഷ്‌ഡ്രോ' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് മമ്പാടന്‍ അബ്ദുല്‍മജീദ് ഉദ്‌ഘാടനംചെയ്‌തു. കാളികാവ് ജേസീസ് പ്രസിഡന്റ് ഗോപീകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടോം ഐസക്, സോണ്‍ ഡയറക്ടര്‍ ശശികുമാര്‍, പ്രോഗ്രാം ഡയറക്ടര്‍ വിശ്വനാഥന്‍, നജീബ്, ജേസീസ് അംഗങ്ങളായ ശരത്‌ചന്ദ്രന്‍, പ്രസാദ്‌കുമാര്‍, സുധീഷ്, സമീര്‍, ശ്രീനിവാസന്‍, മെഹബൂബ്, സുരേഷ്‌കുമാര്‍, ജലീല്‍, ഷൗക്കത്ത് എന്നിവര്‍ പ്രസംഗിച്ചു
Wednesday, March 25, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment