കാളികാവ്: പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും നീക്കംചെയ്‌തുതുടങ്ങി. പൊതുസ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കംചെയ്യുന്നത്. ജില്ലയില്‍ പ്രത്യേകം നിയമിതരായ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് നടപടി ആരംഭിച്ചിട്ടുള്ളത്.
കാളികാവ്, ചോക്കാട്. ഉദിരംപൊയില്‍, അഞ്ചച്ചവിടി ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ബാനറുകളും കാളികാവ് എസ്.ഐയുടെ നേതൃത്വത്തിലാണ് നീക്കംചെയ്‌തത്. വൈദ്യുതിക്കാലുകളിലെ പോസ്റ്ററുകളും ചുമരെഴുത്തുകളും ഉള്‍പ്പെടെ നീക്കംചെയ്യുന്നുണ്ട്. പ്രചാരണബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നതും പോലീസിന്റെ നേതൃത്വത്തില്‍ നീക്കചെയ്യുന്നതുമായ ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നത്.
Saturday, March 28, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment