Wednesday, November 29, 2006

എസ് ഐ ഇല്ല: കാളികാവില്‍ എ എസ് ഐമാര്‍ അഞ്ച്

കാളികാവ് സ്റ്റേഷനില്‍ എസ് ഐ ഇല്ലാത്തതിനാല്‍ കേസുകളുടെ അന്വേഷണം വഴിമുട്ടി. പുതിയ സ്ഥാനക്കയറ്റ പട്ടികയനുസരിച്ച് സ്റ്റേഷന്റെ ചുമതലയേറ്റ എ എസ് ഐ ക്ക് പുറമെ നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ കൂടി എ എസ് ഐമാരായി. നിരവധി പോലീസുകാര്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാരുമായിട്ടുണ്ട്. ഇതോടെ നീതിന്യായ ചുമതലകള്‍ വഹിക്കാന്‍ ആളില്ലാതായി. ആറുമാസം മുമ്പ് അവധിയില്‍ പ്രവേശിച്ച എസ് ഐക്ക് പകരം ആള്‍ വന്നിട്ടില്ല. സ്റ്റേഷനില്‍ നാഥനില്ലാതായതോടെ കേസന്വേഷണം ഫലപ്രദമല്ലാതായി. ഇതിനിടെ ചോക്കാട് അങ്ങാടിയില്‍ യുവക്കള്‍ മദ്യ ലഹരിയില്‍ കച്ചവട സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവവുമായി കേസ് എടുത്തിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പോലീസുകാരുടെ കുറവ് കാരണം കാളികാവില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കരണം കൂടി നടപ്പാക്കാന്‍ കഴിയാതെ വന്നിരിക്കയാണ്. വ്യാജമദ്യ ലോബിയുടെ പ്രവര്‍ത്തനം വ്യാപിച്ചതായി നാട്ടുകാര്‍ ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്

No comments: