Tuesday, September 05, 2006
ശുദ്ധ ജല ടാപ്പില്‍ പുഴു
നിലമ്പൂര്‍ ജവഹര്‍ കോളനിയിലെ ശുദ്ധ ജല വിതരണ പൈപ്പില്‍ നിന്നും അര മീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തി. ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയിലാണ് പുഴുവിനെ കണ്ടത്. കോളനിയിലെ 20 ഓളം കുടുംബങ്ങള്‍ ഇവിടെ നിന്നുമാണ് കുടിവെള്ളമെടുക്കുന്നത്. 1978-79 കാലയളവിലാണ് ഗ്രാമപഞ്ചായത്ത് കോളനി നിവാസികള്‍ക്ക് ശുദ്ധ ജലമെടുക്കുന്നതിന് പൈപ്പും ടാങ്കും നിര്‍മ്മിച്ചത്. കരിമ്പുഴയില്‍ നിന്നാണ് വാട്ടര്‍ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment