കാളികാവ് അങ്ങാടിയിലും പരിസര പ്രദേശത്തും നടത്തിക്കൊണ്ടിരിക്കുന്ന മയക്കു മരുന്ന് കച്ചവടം നാട്ടുകാരുടെയും യാത്രക്കാരുടെയും സ്വൈര്യജീവിതത്തിന് തടസ്സമാകുന്നാതായി പരാതി. പോലീസ് സ്റ്റേഷന് വെറും നൂറ് മീറ്റര്‍ അകലെയുള്ള അങ്ങാടികേന്ദ്രീകരിച്ച് നടക്കുന്ന മദ്യ വ്യാപാരം തടയണമെന്നാവശ്യപ്പെട്ട് എവര്‍ഗ്രീന്‍ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ അധികാരികള്‍ക്ക് പരാതി നല്‍കി. മാവേലി സ്റ്റോറിന് പിറകില്‍ നടക്കുന്ന കഞ്ചാവ് വില്പന ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസമുണ്ടാക്കുന്നു.
യോഗത്തില്‍ വി.പി.മുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. മുസാഫിര്‍, കെ. രാജന്‍, ബി. അബ്ദുള്‍അസീസ്, കെ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
Saturday, September 30, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment