കാളികാവിലെ പഴയ കാല കളിക്കാരുടെ കൂട്ടായ്മയായ എവര്‍ഗ്രീന്‍ സാംസ്കാരിക വേദിയാണ് പുതിയ താരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ഏകദിന ഫൈവ്സ് ടൂര്‍ണ്ണമെന്റ് നടത്തി പണം ശേഖരിച്ച് 30 കളിക്കാരെയാണ് വാര്‍ ത്തെടുത്തിരിക്കുന്നത്.
അടുത്ത അഖിലേന്ത്യാ മത്സരങ്ങള്‍ മുതല്‍ പരിശീലനം നേടിയ കളിക്കാരും മൈതാനത്തിലിറങ്ങിത്തുടങ്ങും. വിദേശ താരങ്ങളേക്കാള്‍ ജില്ലയിലെ കളിക്കമ്പക്കാര്‍ക്ക് പ്രിയം നാട്ടിലെ കളിക്കാരെ തന്നെയാണ് എന്നതിനാ ലാണ് 10 ദിവസം നീണ്ടു നിന്ന പരിശീലന ക്യാമ്പ് നടത്തിയതെന്ന് പരിശീലകരും കെ.എഫ്.സി താരങ്ങളുമായ വി.പി. മുജീബ്, കെ. രാജന്‍, കെ. ഷാജി എന്നിവര്‍ പറഞ്ഞു.
No comments:
Post a Comment