Tuesday, September 26, 2006
ഭക്ഷ്യ വിഷബാധ
ഭക്ഷ്യ വിഷബാധയേറ്റ് ആസ്പത്രി വിട്ടവരില്‍നിന്ന് രോഗം കൂടിയതിനെത്തുടര്‍ന്ന് വീണ്ടും ആസ്പത്രിയിലാക്കി. ചോക്കാട് പഞ്ചായത്തിലെ ചെല്ലക്കൊടി മാഞ്ചേരി അലവിയുടെ കുടുംബത്തിലെ 9 പേരെയാണ് ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ് ആസ്പത്രിയിലാക്കിയിരുന്നത്. വിഷബാധയെ തുടര്‍ന്ന് വണ്ടുരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച 9 പേരെയിം ചികിത്സ് നല്‍കി വിട്ടിരുന്നു. ഛര്‍ദ്ദിയും അതിസാര്‍വും കൂടിയതിനാലാണ് തിങ്കളാഴ്ച ഇതേ കുടുംബത്തിലെ ജമീല (30), റിന്‍ഷാദ് (12) എന്നിവരെ വണ്ടൂര്‍ സി.എച്ച്.സി യില്‍ പ്രവേശിപ്പിച്ചത്. മുളക് പൊടിയില്‍ പൂപ്പല്‍ ഉണ്ടായതാണ് വിഷബാധയ്ക്ക് കാരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. ചോക്കാട് പി.എച്ച്.സി യിലെ ജെ.എച്ച്.ഐ അനിലിന്റെ നേതൃത്വത്തില്‍ വിഷബാധയേറ്റ വീട് സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മുളക് പൊടിയുടെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment