ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകം വിതരണം ചെയ്യുന്നതിലെ അപാകത്തില്‍ പ്രതിശേധിച്ച് കാളികാവില്‍ വിതരണക്കാരും ഉപഭോക്താക്കളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായി. മാസങ്ങള്‍ക്കു ശേഷം സിലിന്ഡറുകള്‍ മാറ്റിവെക്കാനായി ബുധനാഴ്ച കാളികാവില്‍ വന്ന വാഹനത്തിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാഹനം മണിക്കൂറുകളോളം കാളികാവ് പോലീസ് സ്റ്റേഷനില്‍ കയറ്റിയിട്ടു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും കൂടുതല്‍ പണം വാങ്ങി തിരിമറി നടത്തുന്നതിനാലാണ് വിതരണത്തിന് വൈകുന്നതെന്നും റംസാനില്‍ ഹോട്ടലുകള്‍ക്ക് അവധിയായതിനാല്‍ മാത്രമാണ് ഇപ്പോള്‍ ഗ്രാമീണ മേഖലകളില്‍ വിതരണത്തിനെത്തുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment