Wednesday, October 04, 2006

നിലമ്പൂര്‍ ആയിഷയുടെ കഥയുമായി “അഭിനേത്രി”



നാടകം ജീവിതത്തെ തൊട്ടുണര്‍ത്തിയ ഒരു കാലത്തിന്റെ ഓര്‍മകളും ആവേശവും വെളിപ്പെടുത്തിക്കൊണ്ടുള്ള ‘അഭിനേത്രി’ എന്ന നിലമ്പൂര്‍ ആയിഷയെ കുറിച്ചുള്ള ചിത്രം പൂര്‍ത്തിയായി. കാലം കടന്ന് പോവുകയും നാടും നാടകവും മാറിമറിയുകയും ചെയ്തിട്ടും സമൂഹം ഒരു നാടക നടിയെ എങ്ങനെ പരിഗണിക്കുന്നു എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ആയിഷ വരുന്നത്. ആ കഥയുടെ രേഖപ്പെടുത്തലാണ് ‘അഭിനേത്രി’.
രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എ.വി. ശശിധരനാണ്. രവി പട്ടുരായ്ക്കല്‍, ബാബു കാക്കനാട്ട്, ഒ.വി. സുധീര്‍, മുകുന്ദനുണ്ണി, മഹേഷ് നാരായണന്‍, രശ്മി സതീഷ്, സുരേഷ് ടി.വി, വിനോദ് ഗാന്ധി, ഒറ്റാലി സുരേഷ്, ഇമ ബാബു തുടങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

1 comment:

ഏറനാടന്‍ said...

ഒരു നിലമ്പൂരുകാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ശ്രീമതി നിലമ്പൂര്‍ ആയിഷക്കും ഈ പടത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.