Wednesday, November 29, 2006

ടാങ്ക് നിര്‍മ്മാണം പാതി വഴിയില്‍

ചോക്കാട് ഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പെടയന്താള്‍ ജി.എല്‍.പി സ്കൂളില്‍ സ്ഥാപിച്ച കുടിവെള്ള ടാങ്ക് നിര്‍മാണം പാതി വഴിയില്‍. പണി പൂര്‍ത്തിയാവാത്ത ടാങ്ക് സ്കൂളില്‍ നോക്കുകുത്തിയായി. ആറുമാസം മുമ്പാണ് ചോക്കാട് ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും കാല്‍ ലക്ഷത്തോളം രൂപചെലവില്‍ ഫെറോസിസ്റ്റ് ടാങ്ക് സ്ഥപിച്ചത്. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ സ്വയം സഹായ സംഘങ്ങള്‍ക്കായിരുന്നു നിര്‍മാണ ചുമതല എന്നാല്‍ വെള്ള ടാങ്ക് സ്ഥപിച്ചതല്ലാതെ മറ്റു പ്രവര്‍ത്തികളൊന്നും നടത്തിയില്ല. ബ്ലോക്ക് അധികാരികളോട് ഇക്കാര്യം പല പ്രാവശ്യം പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകര്‍ പറയുന്നു.

എസ് ഐ ഇല്ല: കാളികാവില്‍ എ എസ് ഐമാര്‍ അഞ്ച്

കാളികാവ് സ്റ്റേഷനില്‍ എസ് ഐ ഇല്ലാത്തതിനാല്‍ കേസുകളുടെ അന്വേഷണം വഴിമുട്ടി. പുതിയ സ്ഥാനക്കയറ്റ പട്ടികയനുസരിച്ച് സ്റ്റേഷന്റെ ചുമതലയേറ്റ എ എസ് ഐ ക്ക് പുറമെ നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ കൂടി എ എസ് ഐമാരായി. നിരവധി പോലീസുകാര്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാരുമായിട്ടുണ്ട്. ഇതോടെ നീതിന്യായ ചുമതലകള്‍ വഹിക്കാന്‍ ആളില്ലാതായി. ആറുമാസം മുമ്പ് അവധിയില്‍ പ്രവേശിച്ച എസ് ഐക്ക് പകരം ആള്‍ വന്നിട്ടില്ല. സ്റ്റേഷനില്‍ നാഥനില്ലാതായതോടെ കേസന്വേഷണം ഫലപ്രദമല്ലാതായി. ഇതിനിടെ ചോക്കാട് അങ്ങാടിയില്‍ യുവക്കള്‍ മദ്യ ലഹരിയില്‍ കച്ചവട സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവവുമായി കേസ് എടുത്തിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പോലീസുകാരുടെ കുറവ് കാരണം കാളികാവില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കരണം കൂടി നടപ്പാക്കാന്‍ കഴിയാതെ വന്നിരിക്കയാണ്. വ്യാജമദ്യ ലോബിയുടെ പ്രവര്‍ത്തനം വ്യാപിച്ചതായി നാട്ടുകാര്‍ ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്

Tuesday, November 28, 2006

അനധികൃത ലറ്റക്സ് കമ്പനിക്കെതിരെ ജനരോഷമുയരുന്നു

മമ്പാട്, ടാണ, താളിപ്പൊയില്‍ എന്നിവിടങ്ങളിലെ അനധികൃത ലാറ്റക്സിനെതിരെ ജനരോഷമുയരുന്നു. മലിനീകരണ ഭിഷണിയുയര്‍ത്തുന്ന ലറ്റക്സ് കമ്പനികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ജനങ്ങള്‍ മമ്പാട് ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കമ്പനിക്കെതെരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് മടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
കാസര്‍ ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും റബര്‍ പാല്‍ ശേഖരിച്ചാണ് താളിപ്പൊയിലിലെ വന്‍ ലാറ്റക്സ് ഫാക്ടറി അനധികൃതമായി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫാക്ടറിയിലെ ആയിരക്കണക്കിന് മലിനജലം ചാലിയാര്‍പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതുമൂലം മലിനീകരണമടക്കം ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

Monday, November 27, 2006

നിലമ്പൂര്‍ മേഖലയില്‍ ആദിവസികള്‍ക്ക് ഭൂമിയില്ല

ആദിവസികളുടെ ക്ഷേമത്തിനയി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും നിലമ്പൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ആദിവസി കുടുംബങ്ങള്‍ സ്വന്തമായി ഭൂമിയില്ലാ‍തെ ദുരിതത്തില്‍ കഴിയുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണ, ആഢ്യന്‍പാറ, നിലമ്പൂരിലെ ജവഹര്‍ കോളനി, ചോക്കാട് പെടയന്താള്‍, മമ്പാട്ടുമൂല, ചുങ്കത്തറയിലെ പടിഞ്ഞാറ്റുമ്പാടം മുട്ടിക്കടവ്, ചീരക്കുഴി, വെള്ളമ്പാറ, പോത്തുക്കല്ലിലെ അപ്പങ്കാപ്പ്, ചളിക്കല്‍, എടക്കരയിലെ കാരക്കോട് മുക്കം, വഴിക്കടവിലെ പുഞ്ചക്കൊല്ലി, അളയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസി വിഭാഗമാണ് ഭുമിയില്ലാതെ കഷ്ടപ്പെടുന്നത്.
ഭൂമിറ്റില്ലാത്ത ഈ വിഭാഗക്കാര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ല. സംസ്ഥാനത്ത് വയനാട് ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദിവസികള്‍ വസിക്കുന്നത് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖലയിലാണ്. ചുങ്കത്തറ പഞ്ചായത്തില്‍ 85 കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ഭൂമിയില്ലാത്തത്.
ഇവര്‍ വിവിധ കോളനികളില്‍ അയല്‍ക്കാരോടെപ്പമാണ് കഴിയുന്നത്. ചിലര്‍ക്ക് ഐ.ടി.ഡി.പി ഫണ്ടുപയോഗിച്ച് നിര്‍മിച്ച് നല്‍കിയ വീടുകള്‍ പലതും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചു ഏതു നിമിഷവും തകരുന്ന അവസ്ഥയിലാണ്. ഓരോ വീട്ടിലും നാലോ അഞ്ചോ കുടുംബങ്ങളാണ് കഴിഞ്ഞ് വരുന്നത്. മരണം നടന്നാല്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതും ഇവരെ ബധിക്കുന്നു. ആദിവസി ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് പലപ്പോഴും ല്‍ഭിക്കുന്നില്ല

Saturday, November 25, 2006

കാളികാവില്‍ മയക്കുമരുന്ന് ലോബിക്കെതിരെ ജനകീയകൂട്ടായ്മ

കാളികാവില്‍ മദ്യ-മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനത്തെ നേരിടാന്‍ ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി. കാളികാവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അനധികൃത മദ്യവില്പന തടയാനും മയക്കു മരുന്ന് കച്ചവടക്കാരെ നിയന്ത്രിക്കാനുമാണ് മത അദ്ധ്യക്ഷന്മാരും, രാഷ്ട്രീയ പ്രതിനിധികളും, സാംസ്കാരികപ്രവര്‍ത്തകരും ഉള്‍പെട്ട ലഹരി വിരുദ്ധ സമിതി രൂപം കൊണ്ടത്.
പള്ളികള്‍ കേന്ദ്രീകരിച്ച് വെള്ളിയഴ്ച ജുമുഅ പ്രസംഗത്തില്‍ ബോധവല്‍കരണം നടത്തിയിരുന്നു. ലഹരിവിരുദ്ധസമിതിയുടെ ആദ്യ പ്രവര്‍ത്തനമായ ലഹരിവില്പന തടയനുള്ള പരാതിയില്‍ പള്ളികളില്‍ ഒപ്പു ശേഖരണവും നടത്തി. മദ്യമയക്കുമരുന്ന് കച്ചവടക്കാരെ തടയുന്നതോടുകൂടിത്തന്നെ ഗുണ്ടാസംഘത്തെയും സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യാനവുമെന്ന് ഭാരവഹികള്‍ പറഞ്ഞു. യോഗത്തില്‍ വി.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.ലത്തീഫ്, സി.ഫസലുദ്ധീന്‍, ഫരീദ് റഹ്മാനി, ഡോ.ഉമര്‍ ഉമരി, കെ നജീബ്, സി.കെ മാനു, പി.കെ ഫിറോസ്, വി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോണുകള്‍ തകരാ‍റില്‍: മലയോര മേഖല ഒറ്റപ്പെട്ടു

ബി.എസ്.എന്‍.എല്‍ ടെലിഫോണും മൊബൈല്‍ ഫോണും പ്രവര്‍ത്തനരഹിതമായതോടെ പുറം ലോകവുമയുള്ള മലയോര മേഖലയുടെ ബന്ധം തടസപ്പെട്ടു. ഇവിടങ്ങളിലെ ഫോണുകള്‍ തകരാറിലായിട്ട് മൂന്ന് ദിവസം കഴിഞ്ഞു. കാളികാവ്, കരുവാരകുണ്ട്, എരുമമുണ്ട എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനമാണ് മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്നത്. കാളികാവ് കരുവാരകുണ്ട് ഭാഗങ്ങളില്‍ മൊബൈല്‍ ഫോണുകൂടി പ്രവര്‍ത്തിക്കാത്തതിനാല്‍ പുറം നാടുമായിട്ടുള്ള ബന്ധം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കയാണ്. ഹജ്ജ്, ശബരിമല സീസണായതിനാല്‍ യാത്രയുമായി ബന്ധപ്പെട്ട വിവരം പോലും ലഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Sunday, November 19, 2006

ചോല നായ്ക്കര്‍ക്ക് കമ്പിളി നല്‍കി

കരുളായി കോളനിയിലെ ചോലനായ്ക്കര്‍ക്ക് തണുപ്പ് മാറ്റാന്‍ കമ്പിളിപുതപ്പ് വിതരണം ചെയ്തു. കേരള വനവാസി വികാസ കേന്ദ്രത്തിന്റേയും ദില്ലിയിലെ സേവാഭാരതിയുടെയും ആഭിമുഖ്യത്തിലാണ് കോളനിയിലെ എല്ലാ അംഗങ്ങള്‍ക്കും കമ്പിളി വിതരണം ചെയ്തത്.

Monday, November 13, 2006

പുല്ലങ്കോട് എസ്റ്റേറ്റ് നൂറാം വാര്‍ഷികം ആഘോഷിച്ചു

നൂറ്റാണ്ടിന്റെ ചരിത്ര സ്മൃതികള്‍ അയവിറക്കിക്കൊണ്ട് പുല്ലങ്കോട് എസ്റ്റേറ്റ് നൂറാം വാര്‍ഷികം ആഘോഷിച്ചു. ഇന്ത്യയില്‍ റബര്‍ കൃഷി ആരംഭിച്ചത് പുല്ലങ്കോട് എസ്റ്റേറ്റിലായിരുന്നുവെന്ന് സമ്മേളനം ഉല്‍ഘാടനം ചെയ്ത ടി.കെ ഹംസ പറഞ്ഞു. ബ്രിട്ടീഷുകാരാണ് ആദ്യമായി റബര്‍ കൃഷി തുടങ്ങിയത്. ആയിരത്തില്‍പരം ഏക്കര്‍ മലവാരം റബര്‍ കൃഷി, ആയിരക്കണക്കിന് തൊഴിലാളികള്‍ മണ്ണില്‍ അധ്വാനിച്ചു കനകം വിളയിച്ചു.
നീലഗിരിയുടെ വുഡ്ബ്രിയര്‍ എസ്റ്റേറ്റ് മാനേജരായിരുന്ന സാമുവല്‍ കേംബ്രിഡ്ജ് ലിബന്‍ റൂഡറാണ് പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപകന്‍. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശം പാട്ടത്തിനെടുത്താണ് ബ്രിട്ടീഷുക്കാര്‍ റബര്‍ കൃഷി തുടങ്ങിയത്. സൈലന്റ് വാലിയോട് ചേര്‍ന്ന ജൈവസമ്പന്നമായ പുല്ലങ്കോട് പ്രദേശത്ത് 2000 ഏക്കര്‍ റബര്‍ എസ്റ്റേറ്റ് മലയോര കര്‍ഷകര്‍ക്ക് മാതൃകയായിരുന്നു. ലീബന്‍ റൂഡറും കൊച്ചിയിലെ ആസ്പിന്‍വാള്‍ കമ്പനി ഉടമകളായ ഡബ്ല്യു.എന്‍.ബ്ലാക്ക്, ഇ.എച്ച്.ബ്ലാക്ക് എന്നിവരെ കൂടി പങ്കാളികളാക്കി 4000 ഏക്കര്‍ പ്രദേശത്തുകൂടി റബര്‍ കൃഷി വിപുലീകരിച്ചു. 1906 ലായിരുന്നു ഇത്. സ്വതന്ത്ര്യസമരാഗ്നി കത്തിപ്പടരുകയും ബ്രിട്ടീഷ് വിരുദ്ധകലാപം കൊടുമ്പിരികൊള്ളുകയും ചെയ്ത കാലഘട്ടത്തില്‍ എസ്റ്റേറ്റ് മനേജരായിരുന്ന ഈറ്റന്‍ സായിപ്പിനെ കലാപകാരികള്‍ എസ്റ്റേറ്റില്‍ വെച്ച് വധിക്കുകയും തലയറുത്ത് കുന്തത്തില്‍ നാട്ടി കാ‍ളികാവില്‍ പ്രദര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പഴും ആയിരത്തില്‍പരം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. തിരുവിതാംകൂര്‍ രാജവംശത്തിലെ മാര്‍ത്താണ്ഡവര്‍മ്മയാണ് കമ്പനി ചെയര്‍മാന്‍.