Saturday, November 25, 2006

കാളികാവില്‍ മയക്കുമരുന്ന് ലോബിക്കെതിരെ ജനകീയകൂട്ടായ്മ

കാളികാവില്‍ മദ്യ-മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനത്തെ നേരിടാന്‍ ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി. കാളികാവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അനധികൃത മദ്യവില്പന തടയാനും മയക്കു മരുന്ന് കച്ചവടക്കാരെ നിയന്ത്രിക്കാനുമാണ് മത അദ്ധ്യക്ഷന്മാരും, രാഷ്ട്രീയ പ്രതിനിധികളും, സാംസ്കാരികപ്രവര്‍ത്തകരും ഉള്‍പെട്ട ലഹരി വിരുദ്ധ സമിതി രൂപം കൊണ്ടത്.
പള്ളികള്‍ കേന്ദ്രീകരിച്ച് വെള്ളിയഴ്ച ജുമുഅ പ്രസംഗത്തില്‍ ബോധവല്‍കരണം നടത്തിയിരുന്നു. ലഹരിവിരുദ്ധസമിതിയുടെ ആദ്യ പ്രവര്‍ത്തനമായ ലഹരിവില്പന തടയനുള്ള പരാതിയില്‍ പള്ളികളില്‍ ഒപ്പു ശേഖരണവും നടത്തി. മദ്യമയക്കുമരുന്ന് കച്ചവടക്കാരെ തടയുന്നതോടുകൂടിത്തന്നെ ഗുണ്ടാസംഘത്തെയും സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യാനവുമെന്ന് ഭാരവഹികള്‍ പറഞ്ഞു. യോഗത്തില്‍ വി.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.ലത്തീഫ്, സി.ഫസലുദ്ധീന്‍, ഫരീദ് റഹ്മാനി, ഡോ.ഉമര്‍ ഉമരി, കെ നജീബ്, സി.കെ മാനു, പി.കെ ഫിറോസ്, വി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments: