Sunday, September 24, 2006

ജീവനക്കാരുടെ കുറവ് ചോക്കാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം തടസ്സപ്പെടുന്നു

ചോക്കാട് സര്‍ക്കാര്‍ ആശുപത്രിക്ക് കീഴില്‍ ഫീല്‍ഡ് ജീവനക്കാരുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരുടെ കുറവാണ് ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നം. ചോക്കാട് 40 സെന്റ് ഗിരിജന്‍ കോളനി, എത്തിപ്പെടാന്‍ വഴിപോലുമില്ലാതെ ഒറ്റപ്പെട്ട് വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചേനപ്പാടി കോളനി, മമ്പാട്ടുമൂലയിലെ ചെല്ലക്കൊടി കോളനി എന്നീ വലിയ കോളനികള്‍ക്ക് പുറമെ ധാരാളം ചെറിയ കോളനികളുമുണ്ട്.
വനാതിര്‍ത്തിയായ്തിനലും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നതിനാലും കോളനികളില്‍ പകര്‍ച്ചവ്യാധികള്‍ വേഗം പടര്‍ന്ന് പിടിക്കുന്നു. രോഗ ബാധിതരെ കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഏറെ പ്രയാസപ്പെടുകയാണ്
കഴിഞ്ഞ ദിവസം ചെല്ലക്കൊടിയിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള വിവരം രോഗബാധിതര്‍ ആസ്പത്രി വിട്ട ശേഷമാണ് മെഡിക്കല്‍ ഓഫീസറെ അറിയിച്ചത്. വിഷബാധയുടെ കാരണം കണ്ടെത്താനൊ ഭ്ക്ഷ്യസാമ്പിളുകള്‍ പരിശോധനക്കയയ്ക്കാനൊ സാധിച്ചിട്ടില്ല. മൂന്ന് ജീവനക്കാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. വിശാലമായ സ്ഥലത്ത് ഒരാളെകൊണ്ട് മാത്രം എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി. സത്യനാരയണന്‍ പറഞ്ഞു.

1 comment:

ഏറനാടന്‍ said...

പ്രിയപ്പെട്ട ജലീല്‍,
താങ്കള്‍ ബ്ലോഗ്‌ തുടങ്ങിയതില്‍ സന്തോഷിക്കുന്നു. ഞാന്‍ ഒരു നിലമ്പൂര്‍ സ്വദേശിയാണ്‌. ഇപ്പോള്‍ ദുബായില്‍ പണിയെടുത്ത്‌ കൂടിയിരിക്കുന്നു. നമ്മുടെ പ്രദേശത്തുനിന്നും ഒരാള്‍കൂടി ബ്ലോഗാരംഭിച്ചതില്‍ എനിക്കഭിമാനിക്കാമല്ലോ.
എന്റെ ബ്ലോഗ്‌ ഒന്നു സന്ദര്‍ശിക്കുമല്ലോ: http://eranadanpeople.blogspot.com/ ഇതില്‍ നമ്മുടെ പ്രദേശങ്ങളിലെ രസകരമായ സംഭവവികാസങ്ങള്‍ ഏറനാടന്‍ ചരിതങ്ങളായി കൊടുത്തിട്ടുണ്ട്‌.