Sunday, October 08, 2006
മൊബൈല്‍ ടവര്‍ കമ്മീഷന്‍ ചെയ്തില്ല: നാട്ടുകാര്‍ സമരത്തിന്
ചോക്കാട് കാഞ്ഞിരമ്പാടത്ത് ഒരു വര്‍ഷം മുമ്പ് പണിപൂര്‍ത്തിയായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ കമ്മിഷന്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. കല്ലാമൂല, ചോക്കാട്, പെടയന്താള്‍, മമ്പാട്ടുമൂല, കൂരാട്, പുല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലൊന്നും മൊബൈല്‍ സിഗ്നല്‍ ലഭിക്കുന്നില്ല. വയര്‍ ലെസ് ഫോണുകള്‍ പലയിടത്തും നിശ്ചലമാണ്. ലാന്‍ഡ് ഫോണ്‍ കണക്ഷനും ലഭിക്കുന്നില്ല. പൂക്കോട്ടും പാടം എക്സ്ചേഞ്ചിന് കീഴിലാണ് ഈ പ്രദേശം ഉള്‍പെടുക. ലാന്ഡ് ഫോണിനുള്ള അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ടവര്‍ ഉടന്‍ കമ്മീഷന്‍ ചെയ്യണമെന്നാവശ്യം ശക്തമായത്. ഇതേത്തുടര്‍ന്ന് ജനകീയ സമിതി രൂപവല്‍കരിച്ചു. പൈനാട്ടില്‍ അഷറഫ്, പി.സുന്ദരന്‍, യു.പി. ചന്ദ്രന്‍, എം. മുഹമ്മദ്, രാജേഷ് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ടവര്‍ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍, ഡിവിഷണല്‍ എഞ്ചിനിയര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment