നിലമ്പൂര്‍ സി ഡോട്ട് ടെലിഫോണ്‍ എക്സ്ചേഞ്ച് ഒ.സി.ബി സ്വിച്ചിങ് സംവിധാനത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നവമ്പര്‍ ഒന്നു മുതല്‍ ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിന്റെ ഔദ്യോഗികമായ ഉല്‍ഘാടനം ടെലികോം ജനറല്‍ മാനേജര്‍ നിര്‍വഹിച്ചു.
ഒ.സി.ബി സ്വിച്ചിങ് സംവിധാനം നിലവില്‍ വന്നാല്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കാനാവും. നിലവില്‍ നിലമ്പൂര്‍ എക്സ്ചേഞ്ചിന് കീഴില്‍ 6500 കണക്ഷനുകളാണുള്ളത്. ഇത് 7500 ആയി ഉയര്‍ത്താനാവും. കൂടാതെ എല്ലാ കണക്ഷനുകള്‍ക്കും കോളര്‍ ഐഡി നല്‍കാനാകും. ഇടിമിന്നലിലുണ്ടാകുന്ന തകരാറുകള്‍ പ്രതിരോധിക്കാന്‍ സാധിക്കും. ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് ഇന്റെര്‍നെറ്റ് കണക്ഷന്‍ ചുങ്കത്തറ, എടക്കര,പൂക്കോട്ടുംപാടം, കാളികാവ് കരുവാരകുണ്ട് എന്നിവിടങ്ങളില്‍ കൂടി നല്‍കാന്‍ കഴിയും. എടക്കര എക്സ്ചേഞ്ചും ഒ.സി.ബി സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ നടന്ന് വരികയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment