ഉദിരംപൊയില്‍ പാറമ്മല്‍ മദ്രസത്തുല്‍ ഇസ്ലാഹിയ്യയിലെ വിദ്യാര്‍ത്ഥികളുടെ എഴുത്തുകളും വരകളും സമാഹരിച്ച് പുസ്തകരൂപത്തില്‍ പുറത്തിറക്കി. “അക്ഷരങ്ങള്‍ വരച്ചുപഠിക്കണനേരത്ത്“ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അഞ്ചിനും ഒമ്പതിനും ഇടയ്ക്ക് പ്രായമുള്ള ഒമ്പത് കുട്ടികളാണ്.
നൂറോളം പേജുകളുള്ള പുസ്തകത്തില്‍ ചിത്രങ്ങളും അവയുടെ അറബിനാമങ്ങളും കുഞ്ഞുകഥകളും കവിതകളുമുണ്ട്. രക്ഷിതാക്കളുടെ അഭിപ്രായങ്ങളെഴുതാന്‍ പ്രത്യേക സ്ഥലവും നല്‍കിയിട്ടുണ്ട്. റംസാന്‍ അവധിക്കാലത്തെ പ്രയത്നമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബേബിജുംന, മിനു നജ് വ, തസ്ലിയ എന്നിവര്‍ നേതൃത്വം നല്‍കി.
Saturday, October 28, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment