സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 20 ഏക്കറോളം സര്‍ക്കാര്‍ ഭൂമി റവന്യുമന്ത്രിയുടെ ഉത്തര്‍വുണ്ടായിട്ടും ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ച് പി.യു.സി.എല്ലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയിലേക്ക് നവമ്പര്‍ ഒന്നിന് മാര്‍ച്ച് നടക്കും. ഭൂമി ഉടന്‍ പതിച്ചു നല്‍കാന്‍ റവന്യുമന്ത്രി കെ.പി രാജേന്ദ്രന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ ദേശം നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല്ലെന്ന് പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പൌരന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
1978 ല്‍ പാട്ടക്കരാര്‍ തീര്‍ത്ത ചോക്കാട്ടെ ഭൂമി കേരള ഫ്രാന്‍സിലിംഗ് എജുക്കേഷണല്‍ സൊസൈറ്റി എന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് കൈയടക്കി വെച്ചിരിക്കുന്നത്. നവമ്പര്‍ ഒന്നിന് നടക്കുന്ന മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും. കെ അജിത, പി. സുരേന്ദ്രന്‍, കെ.കെ കൊച്ച്, ഹമീദ് വാണിയമ്പലം തുടങ്ങിയവര്‍ സംസാരിക്കും.
Sunday, October 29, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment