Saturday, October 28, 2006
ട്രൈബല്‍ മൊബൈല്‍ യൂണിറ്റ് സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുന്നു.
നിലമ്പൂര്‍ ഗവ: താലൂക്ക് ആസ്പത്രിയിലെ ട്രൈബല്‍ മൊബൈല്‍ യൂണിറ്റും കുഷ്ഠരോഗ നിവാരണ യൂണിറ്റും സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്നു. നേരത്തെ ഓഫിസുണ്ടായിരുന്ന കെട്ടിടം കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്സിന്റെ പുതിയ പേവാര്‍ഡ് കെട്ടിടം നിര്‍മ്മിക്കുന്നതിന് പൊളിച്ചു നീക്കി. ഇതേത്തുടര്‍ന്ന് രണ്ട് യൂണിറ്റുകള്‍ക്കും കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്സിന്റെ നിലവിലുള്ള കെട്ടിടത്തിന്റെ രണ്ട് മുറികള്‍ താല്‍കാലികമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇവിടെ വേണ്ടത്ര സൌകര്യമില്ല. മരുന്നുകള്‍ സൂക്ഷിക്കാന്‍ ഇടമില്ല. കുഷ്ഠരോഗ നിവാരണ യൂണിറ്റിന്റെ ഓഫീസ് സാമഗ്രികള്‍ പേവാര്‍ഡിന്റെ ഇടവഴിയിലും മറ്റുമാണ് സൂക്ഷിച്ചിട്ടുള്ളത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment