Tuesday, October 10, 2006
വ്രതാചരണത്തിന്റെ നാളുകളിലും കാല്പന്തുകളിയുടെ ഹരം
റംസാന്‍ വ്രതചരണത്തിന്റെ നാളുകളിലും മലപ്പുറത്ത് കാല്പന്തുകളിയുടെ ആരവം നിലയ്ക്കാതെ ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. നോമ്പെടുക്കുന്നവര്‍ക്ക് കൂടുതല്‍ ക്ഷീണവും പ്രയാസവും അനുഭവപ്പെടുന്ന വൈകുന്നേരങ്ങളില്‍ തന്നെയാണ് ഫൂട്ബോള്‍ കളി. ഓക്ടോബര്‍ 25 മുതല്‍ ജില്ലയില്‍ തുടങ്ങാനിരിക്കുന്ന അഖിലേന്ത്യാ സെവന്‍സുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് പുറമെ കാളികാവില്‍ റംസാന്‍ ടൂര്‍ണ്ണമെന്റ് തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടിലെ ഫൂട്ബോള്‍ പ്രേമികളാണ് സംഘാടകര്‍. നോമ്പ് തുറക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് തീരുന്ന തരത്തിലാണ് കളി നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് മണിക്ക് തന്നെ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. സൌജന്യമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കമ്പക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment