Wednesday, October 11, 2006

വീടുകളിലെ ശോച്യാവസ്ഥയും വന്യമൃഗങ്ങളുടെ ശല്യവും ചേനപ്പാടിയിലെ ആദിവസികള്‍ കോളനി വിട്ടു.

ചോക്കാട് വനത്തിനുള്ളിലെ ചേനപ്പാടി ആദിവസി കോളനിയിലുള്ളവര്‍ കുടിലുകളുടെ ശോച്യാവസ്ഥയും വന്യജീവികളുടെ ആക്രമണവും സഹിക്കവയ്യാതെ കോളനി വിട്ടു. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു കോളനിയാണ് ചേനപ്പാടി.
കാട്ടു വിഭവങ്ങള്‍ ശേഖരിച്ച് വില്പനനടത്തി ഉപജീവനം കഴിച്ചിരുന്ന ആദിവസികള്‍ക്ക് കനത്ത മഴയില്‍ ജീവിതം കടുത്ത പ്രയാസമായിരുന്നെന്ന് ആരോഗ്യജീവനക്കാര്‍ പറയുന്നു. ദാരിദ്ര്യത്തിലായ ആദിവാസികള്‍ ഭക്ഷണം തേടിയാണ് കുടുംബാംഗങ്ങളുമായി മലയിറങ്ങിയിരിക്കുന്നത്. റേഷന്‍ കാര്‍ഡില്‍ ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവരായി രേഖപ്പെടുത്തിയതിനാല്‍ കോളനിയിലെ ആറ് കുടുംബങ്ങള്‍ക്ക് സൌജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടുന്നില്ല.
വീടിന്റെ അസ്ഥിവാരം പോലും സിമന്റ് കട്ടകള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആവശ്യത്തിന് തഴ്ചയില്ലാത്ത കക്കൂസ് കുഴികളും ജീവിതം ദുസ്സഹമാക്കുന്നു. തീരെ കഴിയാത്ത നാലു കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കോളനിയില്‍ നില്‍ക്കുന്നത്. കാട്ടാനകളും കാട്ടുപന്നികളും നിരന്തരമായി ശല്യം ചെയ്യുന്നുണ്ട്.

ചിങ്കകല്ല്, പെരിങ്ങപ്പാറ, സ്രാമ്പിക്കല്ല് എന്നിവിടങ്ങളിലേക്കാണ് കോളനിയിലുള്ളവര്‍ ഇറങ്ങിത്താമസിച്ചിരിക്കുന്നത്. ഓലകെട്ടിയുണ്ടാക്കിയ വീടുകളിലാണ് താമസം. കോളനിയിലെ ദുരിതാവസ്ഥ അധികാരികളുടെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വഴിസൌകര്യം പോലുമില്ലാത്ത കോളനിയില്‍ കൃത്യസമയത്ത് പോകുന്നതും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും ചോക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരും മെഡിക്കല്‍ ഓഫീസര്‍മാരുമാണ്

1 comment:

പുള്ളി said...

“ആവശ്യത്തിന് തഴ്ചയില്ലാത്ത കക്കൂസ് കുഴികളും ജീവിതം ദുസ്സഹമാക്കുന്നു.“
സുഹൃത്തേ.. എന്താണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം?. കക്കൂസിന്റെ കുഴി സര്‍ക്കാര്‍ ചിലവില്‍ ആരോഗ്യ വകുപ്പു കുത്തികൊടുക്കണമെന്നാണൊ? ആരാണ് ഇതിന് പരിഹാരംകാണേണ്ടത്? ആദിവാസികളുടെ കാര്യം പലപ്പോഴും ശോചനീയമാണെന്നു സമ്മതിയ്ക്കുന്നു. പക്ഷേ ഇതുപോലുള്ള കാര്യങ്ങള്‍ക്കുപോലും സ്വയം പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍....