Thursday, March 26, 2009

പുല്ലങ്കോട്‌ എസ്റ്റേറ്റില്‍ 200 റബ്ബര്‍മരങ്ങള്‍ നശിച്ചു

കാളികാവ്‌: വേനല്‍മഴയിലും കാറ്റിലും മലയോരഗ്രാമങ്ങളിലെ റബ്ബര്‍തോട്ടം മേഖലയില്‍ വ്യാപകമായ കൃഷിനാശം. ചൊവ്വാഴ്‌ചയുണ്ടായ കാറ്റില്‍ മേഖലയിലെ വന്‍കിട തോട്ടങ്ങളിലും ചെറുകിട തോട്ടങ്ങളിലും കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്‌. പുല്ലങ്കോട്‌ റബ്ബര്‍ എസ്റ്റേറ്റില്‍ 200 റബ്ബര്‍മരങ്ങള്‍ കടപുഴകിയും പൊട്ടിയും നശിച്ചിട്ടുണ്ട്‌. കാളികാവ്‌, ചോക്കാട്‌, കരുവാരക്കുണ്ട്‌ പഞ്ചായത്തുകളിലാണ്‌ കൂടുതല്‍ കൃഷി നശിച്ചിട്ടുള്ളത്‌. 

പുല്ലങ്കോട്‌ എസ്റ്റേറ്റിലെ 52 ഡവിഷനിലെ 89, 90 പ്ലാന്‍േറഷന്‍ ഭാഗങ്ങളിലാണ്‌ റബ്ബര്‍മരങ്ങള്‍ കൂടുതല്‍ വീണിട്ടുള്ളത്‌. കരുവാരക്കുണ്ടിലെ കേരളഎസ്റ്റേറ്റിലും മരങ്ങള്‍ തകര്‍ന്നിട്ടുണ്ട്‌. 

പതിവിലും ഒരുമാസം നേരത്തെ ടാപ്പിങ്‌ ജോലി നിര്‍ത്തുകകൂടി ചെയ്‌തിരിക്കുന്നതിനാല്‍ തോട്ടംമേഖലയില്‍ വീണ മരങ്ങള്‍ നീക്കംചെയ്‌ത്‌ പുനര്‍കൃഷി നടത്താന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ ചെറുകിട തോട്ടം ഉടമകള്‍ പറയുന്നു. 

No comments: