Tuesday, August 22, 2006
കോട്ടപ്പുഴ-മാടമ്പം കോസ് വേക്ക് നബാര്‍ഡ് അനുമതിയായി
അമരമ്പലം, ചോക്കാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടപ്പുഴ-മാടമ്പം കോസ് വേ നിര്‍മ്മിക്കാന്‍ നബാര്‍ഡിന്റെ അനുമതിയായി. 1.35 കോടി രൂപയാണ് അനുബന്ധ റോഡും കോസ് വേയും നിര്‍മ്മിക്കാന്‍ ചെലവ് കണക്കാക്കുന്നത്. ഒന്നര കിലോ മീറ്റര്‍ റോഡിന് 58 ലക്ഷമാണ് നിര്‍മ്മാണ ചെലവ്. 40 മീറ്റര്‍ നീളത്തില്‍ കോട്ടപ്പുഴയില്‍ നിര്‍മ്മിക്കുന്ന കോസ് വേയ്ക്ക് 77 ലക്ഷവും ചെലവ് വരും. മൊത്തം നിര്‍മ്മാണ ചെലവിന്റെ 20% അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. പുതിയ കോസ് വേ വരുന്നതോടെ രണ്ടര കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മാടമ്പം, കൂരാട്, മഞ്ഞപ്പെട്ടി, പനമ്പൊയില്‍ ചുണ്ടക്കുന്ന് പ്രദേശത്തുള്ളവര്‍ക്ക് പൂക്കോട്ടും പാടത്ത് എത്താന്‍ സാധിക്കും. നിലവില്‍ 10 കി.മി സഞ്ചരിച്ചാണ് ഇവര്‍ ഇവിടെ എത്തുന്നത്. മൂച്ചിക്കല്‍ കടവിലാണ് കോസ് വേ നിര്‍മ്മിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment