Saturday, August 26, 2006
പ്ലൂട്ടോ ഗ്രഹമല്ലാതായി: സൌരയൂഥത്തില്‍ ഇനി എട്ട് ഗ്രഹങ്ങള്‍ മാത്രം
സൌരയൂഥത്തിന്റെ നവ ഗ്രഹ സങ്കല്പം ഇനിമുതല്‍ പഴങ്കഥ. സൌരയൂഥത്തില്‍ ഇനി എട്ട് ഗ്രഹങ്ങള്‍ മാത്രം. ഏറ്റവും ചെറിയ ഗ്രഹമായ പ്ലൂട്ടോയെ ഗ്രഹമായി ഇനി മുതല്‍ അംഗീകരിക്കാനവില്ലെന്ന് ജ്യോതി ശാസ്ത്രജ്ഞന്മാര്‍ വിധിയെഴുതിയതോടെയാണ് ഗ്രഹങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ ചേര്‍ന്ന 2500 ജ്യോതിശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്റെ യോഗമാണ് ചരിത്ര പ്രധാനമായ തീരുമാനമെടുത്തത്. ഒരാഴ്ചയായി പ്ലൂട്ടോയെ ഗ്രഹമായി അംഗീകരിക്കുന്ന ചൂടേറിയ ചര്‍ച്ചയ്കൊടുവില്‍ വോട്ടെടുപ്പിലൂടെ തീരുമാനം വന്നത്. ഇതാദ്യമാണ് ഏതെല്ലാം ഗ്രഹമാണ് ഏതെല്ലാം ഗ്രഹമെല്ല എന്ന് ശാസ്തജ്ഞന്മാര്‍ നിര്‍വചിക്കുന്നത്. പുതിയ വിധിയെഴുത്തിലൂടെ ലോകമെമ്പാടുമുള്ള പുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ടി വരും. 2360 കിലോമീറ്റര്‍ മാത്രം വ്യാസമുള്ള പ്ലൂട്ടോ ഗ്രഹമല്ലെന്ന് വാനഗവേഷകരില്‍ നല്ലൊരുപങ്കും വാദിച്ചിരുന്നു. ഒരു ഹിമകുള്ളന്‍ എന്ന സ്ഥാനമേ പ്ലൂട്ടോയ്ക്ക് നല്‍കാവൂ എന്നായിരുന്നു ഇവരുടെ വാദം. പ്ലൂട്ടോയെ നിലനിര്‍ത്തിക്കൊണ്ട് കെയ്റണെയും, സിറസിനേയും, യൂ.ബി.313 എന്നിവയേയും ഗ്രഹങ്ങളായി അംഗീകരിക്കണമെന്ന നിര്‍ദേശവും യൂണിയന്‍ യോഗം തള്ളി.
Subscribe to:
Post Comments (Atom)
No comments:
Post a Comment