Sunday, April 12, 2009

തുടര്‍ച്ചയായ അവധി: രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങി

കാളികാവ്‌: ചോക്കാട്‌ 40 സെന്റ്‌ കോളനി സര്‍ക്കാര്‍ ആസ്‌പത്രിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഡോക്ടറുടെ സേവനം ലഭിക്കാതിരുന്നത്‌ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ പ്രയാസത്തിലാക്കി. വ്യാഴാഴ്‌ച മുതല്‍ ഞായറാഴ്‌ച ഉള്‍പ്പെടെ നാലുദിവസം തുടര്‍ച്ചയായി അവധിവന്നതാണ്‌ ആസ്‌പത്രികളുടെ പ്രവര്‍ത്തനത്തിന്‌ തടസ്സമായിട്ടുള്ളത്‌. ഇവിടെ ഒരു ഡോക്ടര്‍ മാത്രമെയുള്ളൂ. 
ഞായറാഴ്‌ച കൂടിയായതിനാല്‍ അവധി നാലുദിവസമാകും. തിങ്കളാഴ്‌ചയ്‌ക്കുശേഷം വിഷുവിന്‌ 14നും തിരഞ്ഞെടുപ്പിന്‌ 16നും പൊതു അവധിയായതിനാല്‍ ആസ്‌പത്രിയുടെ പ്രവര്‍ത്തനം വീണ്ടും ഇടവിട്ട്‌ മുടങ്ങുന്നതിനാല്‍ ഒ.പി വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന ഏക ഡോക്ടറുള്ള ഇവിടെനിന്ന്‌ മുഴുവന്‍ പേര്‍ക്കും ചികിത്സ കിട്ടാതെ വരും

No comments: