Sunday, April 05, 2009

തോട്ടം തൊഴിലാളിക്ഷാമം: മലയോരത്ത്‌ കവുങ്ങിന്‍ തോട്ടങ്ങള്‍ വെട്ടിനിരത്തുന്നു

കാളികാവ്‌: തൊഴിലാളിക്ഷാമവും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയും മലയോര കര്‍ഷകരെ അടയ്‌ക്കാ കൃഷിയില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നു. 
മലയോരത്ത്‌ പല സ്ഥലങ്ങളിലും കവുങ്ങിന്‍ തോട്ടങ്ങള്‍ വെട്ടിമാറ്റികൊണ്ടിരിക്കുകയാണ്‌. 
കവുങ്ങിന്‍ തടിക്ക്‌ വിലകുറയുകകൂടിചെയ്‌തിട്ടും തോട്ടം വെട്ടിനിരത്തുന്നത്‌ ഉപേക്ഷിച്ചിട്ടില്ല. തമിഴ്‌നാട്ടിലേക്ക്‌ കവുങ്ങിന്‍ തടികള്‍ കൊണ്ടുപോകുന്നത്‌ ഒരു തടിക്ക്‌ 100 രൂപ വരെ ലഭിച്ചിരുന്നത്‌ ഇപ്പോള്‍ 20 രൂപയില്‍ താഴെ ആയികുറഞ്ഞിട്ടുണ്ട്‌. 
തോട്ടങ്ങള്‍ വെട്ടിമാറ്റിയും പകുതിയിലേറെ ഭാഗങ്ങളില്‍ റബ്ബറും മലയോട്‌ അടുത്ത പ്രദേശങ്ങളില്‍ ജാതി, കൊക്കൊ തുടങ്ങിയവയുമാണ്‌ പുനര്‍കൃഷിചെയ്യുന്നത്‌. ഉത്‌പന്നവിലയിലെ അനിശ്ചിതത്വവും തൊഴിലാളിക്ഷാമവും മറികടന്ന്‌ കൃഷിമുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ്‌ മലയോരകര്‍ഷകര്‍ പറയുന്നത്‌. ന്യായവില സമ്പ്രദായവും സര്‍ക്കാരില്‍നിന്ന്‌ മതിയായ ആനുകൂല്യവും അടയ്‌ക കൃഷിക്ക്‌ ഇല്ലാത്തതും മലയോരകര്‍ഷകര്‍ക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. 
ദിവസവും ഒന്നിലേറെ ലോഡ്‌ കവുങ്ങ്‌ നിസ്സാരവിലയ്‌ക്ക്‌ മറുനാട്ടിലേക്ക്‌ പോകുന്നുണ്ട്‌.

No comments: